ട്രെയിനിൽ തൂങ്ങി ഫൈറ്റ്; വീണ്ടും വിസ്മയിപ്പിക്കാൻ പ്രണവ് മോഹൻലാൽ

ആക്ഷൻ രംഗങ്ങളിൽ അച്ഛനൊപ്പം നിൽക്കുന്ന പ്രകടനമാണ് പ്രണവ് മോഹൻലാൽ ആദ്യ ചിത്രത്തിൽ തന്നെ കാഴ്ച വച്ചത്. ഇപ്പോഴിതാ സോഷ്യൽ ലോകത്ത് വൈറലാവുകയാണ് അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ലൊക്കേഷൻ ചിത്രങ്ങൾ. ട്രെയിനിൽ തൂങ്ങി കിടന്നുള്ള പ്രണവിന്റെ  ആക്ഷൻ സീനുകളുടെ ചിത്രങ്ങളാണ് പ്രചരിക്കുന്നത്.

അരുൺ ഗോപി സംവിധാനം ചെയുന്ന ചിത്രം നിർമിക്കുന്നത് ടോമിച്ചൻ മുളകുപാടമാണ്. പീറ്റർ ഹെയ്‌നാണ് ചിത്രത്തിനായി ആക്ഷൻ ഒരുക്കുന്നത്. വമ്പൻ ആക്ഷൻ സീനുകൾ നിറഞ്ഞ ഒരു ചിത്രമായിരിക്കും ഇരുപത്തിയൊന്നാം നൂറ്റാണ്ടെന്നാണ് ലഭിക്കുന്ന സൂചനകൾ. ഒരു സർഫറുടെ വേഷത്തിലാണ് പ്രണവ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. ഈ വേഷത്തിനായി ഏറെ നാളത്തെ സർഫിങ് ട്രെയിനിങ് പ്രണവ് നടത്തിയിരുന്നു.