ഇവൾ അച്ഛന്റെ മകള്‍; അക്ഷയ്കുമാറിന്‍റെ മകളുടെ ‘വര്‍ക്കൗട്ട്’ വിഡിയോ

‘എന്ത് കണ്ടാലും അതെടുത്ത് നോക്കാൻ വെമ്പുന്ന മനസാണ് കുട്ടികൾക്ക്...’ ഇൗ വാചകത്തിന് മുകളിൽ ബോളിവുഡ് താരം അക്ഷയ് കുമാർ പങ്കുവച്ച മകളുടെ വിഡിയോ സോഷ്യൽ ലോകത്തിന്റെ ശ്രദ്ധനേടുകയാണ്. 

ആറുവയസ്സുകാരി നിതാര ഭാട്ടിയയുടെ ചില കുസൃതികൾ ഇടയ്ക്ക് താരം ഷെയർ ചെയ്യാറുണ്ട്. ഇപ്പോഴിതാ ഒരു കനമുള്ള റോപ്പ് ഉയർത്തിയും താഴ്ത്തിയും, അച്ഛനെ പോലെ വ്യായാമം ചെയ്യുന്ന നിതാരയുടെ വിഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. ഫിറ്റ് ഇന്ത്യ എന്ന ഹാഷ്ടാഗോടെ പങ്കുവച്ച വിഡിയോ സോഷ്യൽ ലോകത്തും വൈറലാണ്. വിഡിയോയുടെ പശ്ചാത്തലത്തിൽ അക്ഷയ്കുമാറിന്റെ ശബ്ദവും കേൾക്കാം. മകൾ കയർ ഉയർത്തുന്നതിനും താഴ്ത്തുന്നതിനുമൊപ്പം അക്ഷയ് എണ്ണുകയാണ് അക്ഷയ്.