‘നിങ്ങൾ വീഴരുത്’; തകരുന്ന ബാരിക്കേഡ് താങ്ങി ഉണ്ണി മുകുന്ദൻ; മാസ്, വിഡിയോ

സിനിമയിൽ മാത്രമല്ല ജീവിതത്തിലും താൻ മലയാളിയ്ക്ക് പ്രിയപ്പെട്ട മസിലളിയൻ തന്നെയെന്ന് തെളിയിക്കുകയാണ് ഉണ്ണി മുകുന്ദൻ. കഴിഞ്ഞ ദിവസം ഒരു കോളജിൽ നടന്ന ചടങ്ങുകൾക്കിടിയിൽ പകർത്തിയ വിഡിയോയാണ് സോഷ്യൽ ലോകത്ത് വൈറലാകുന്നത്.

പാലക്കാട് എൻഎസ്എസ് കോളജിൽ ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു താരം. ആരാധകരായ വിദ്യാർഥികൾ വലിയ ആവേശത്തോടെയാണ് താരത്തെ കാണാൻ ഒത്തുകൂടിയത്. വിദ്യാർഥികളുടെ ആവേശം കണ്ട് ഉണ്ണി വേദിയിൽ നിന്നിറങ്ങി അവരുടെ സമീപത്തേക്ക് ചെന്നു. താരത്തെ കാണാനും തൊടാനുമായി ആരാധകരും തിരക്കുക്കൂട്ടി ബാരിക്കേഡിന് സമീപമെത്തി. ഇതോടെ ഭാരം താങ്ങനാവാതെ ബാരിക്കേഡ് മറിയാൻ തുടങ്ങി. എന്നാൽ ഇതു കണ്ട ഉണ്ണി മുകുന്ദൻ മനസ്സാന്നിധ്യം കൈവിടാതെ ആ ബാരിക്കേഡ് കൈകൾ ഉപയോഗിച്ച് താങ്ങി നിർത്തി. പിന്നീട് അദ്ദേഹവും ഒപ്പം കൂടിയ മറ്റു ചിലരും കൂടി ബാരിക്കേഡ് തള്ളി ഉയർത്തി പൂർവസ്ഥിതിയിലാക്കി.

ഉണ്ണി തന്നെ പിന്നീട് ഇൗ വിഡിയോയും ഫോട്ടോയും സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചു. ‘എനിക്ക് നിങ്ങളുടെ പിന്തുണയുണ്ട്. ഞാനുള്ളപ്പോൾ നിങ്ങൾ വീഴാൻ ഒരിക്കലും അനുവദിക്കില്ല’ എന്നാണ് ഉണ്ണി കുറിച്ചത്.