'ജോസഫ്’ ഒരു സുപ്രഭാതത്തിലുള്ളതല്ല; 10 വർഷം മുന്‍പ് ചിന്തിക്കാൻ പറ്റാത്തത്: ജോജു പറയുന്നു

joju
SHARE

വേറിട്ട വേഷങ്ങളിലൂടെ പ്രക്ഷക മനസ്സിൽ ഇടംപിടിച്ച ജോജു ജോർജ്. ഹാസ്യതാരമായും,വില്ലനായും ക്യാരക്ടർ റോളിലും തിളങ്ങിയ ജോജു, ഇനി ജോസഫ് എന്ന ടൈറ്റിൽ റോളിലാണ് എത്തുന്നത്. ജോസഫ് എന്ന തന്റെ പുതിയ ചിത്രത്തെക്കുറിച്ച് ജോജു മനോരമന്യൂസ് ഡോട്ട്കോമുമായി സംസാരിക്കുന്നു,

ജോസഫിനെക്കുറിച്ച് 


ഞാൻ ആദ്യമായി ടൈറ്റിൽ റോൾ ചെയ്യുന്ന കഥാപാത്രമാണ് ജോസഫ്. എം പദ്മകുമാർ സംവിധാനം ചെയ്യുന്ന ജോസഫ് ഒരു ക്രൈം ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ചിത്രമാണ്. വളരെയധികം വികാരനിർഭരമായ നിമിഷങ്ങളിലൂടെയാണ് ച്രിതത്തിന്റെ കഥ പറഞ്ഞുപോകുന്നത്. 70 ഒാളം കഥാപാത്രങ്ങളും 4 പ്രമുഖ സ്ത്രീകഥാപാത്രങ്ങളും ജോസഫിൽ വേഷമിടുന്നു.

ജോസഫ് എങ്ങനെ വേറിട്ട് നിൽക്കുന്നു..?

joju-1


ഞാൻ ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തനാണ് ജോസഫ്. ആക്ഷൻ ഹിറോ ബിജുവിലെ മിനിയെ പോലെയോ മേരിക്കുട്ടിയിലെ കഥാപാത്രമോ പോലെയല്ല ജോസഫ്. റിട്ടയേര്‍ഡ് ആയ ഒരു പോലീസുകാരനാണ് ജോസഫ്. അദേഹത്തിന്റെ വളരെ വൈകാരിക ജീവിതമാണ് പപ്പേട്ടൻ(എം പദ്മകുമാർ) കാട്ടിത്തരുന്നത്. പോസ്റ്ററുകൾ കണ്ടാൽ തോന്നുപോലെ ഇതൊരു ഡാർക്ക് സൈഡ് സിനിമയല്ല, വളരെ ഫ്രഷ് ആയൊരു സബ്ജക്റ്റാണ്. 

തയാറെടുപ്പുകൾ?


ഈ കഥാപാത്രം ഒരു സുപ്രഭാതത്തിൽ ചെയ്യാൻ പറ്റില്ല. എന്റെ ഗുരുസ്ഥാനത്തുള്ളവരിൽ നിന്നും ഉപദേശം തേടിയിരുന്നു. എന്റെ അച്ഛനടക്കം പ്രായമുള്ളവരെ നിരന്തരം നിരിക്ഷിച്ച്  അവരുടെ  ശരീരഭാഷ നോക്കി പഠിച്ചിരുന്നു. ഒരു പത്തു വര്‍ഷം മുന്‍പ് എനിക്ക് ജോസഫിന്റെ ഒരു സീൻ പോലും ചെയ്യാൻ സാധിക്കുമായിരുന്നില്ല. എന്റെ ഇത്രയും നാളത്തെ അനുഭവസമ്പത്താണ് ജോസഫ്. ഇത്രയധികം സങ്കീര്‍ണമായ കഥാപാത്രം ഞാൻ ഇതുവരെ അവതരിപ്പിച്ചിട്ടില്ല.‌‌ അതുകൊണ്ട് തന്നെ ഈ കഥാപാത്രം എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാകുന്നു.

വെല്ലുവിളികൾ..?


ജോസഫ് വളരെ പ്രായമുള്ള മനുഷ്യനാണ്. എന്റെ ഇപ്പോഴത്തെ പ്രായം വച്ച് അത്തരത്തിലുള്ള കഥാപാത്രം ചെയ്യുക എന്നത് ഒരു വെല്ലുവിളി തന്നെയായിരുന്നു. ഇതുപോലെ ഒരു കഥാപാത്രം എന്റെ അഭിനയജീവിതത്തിൽ കിട്ടുമോയെന്ന് തന്നെ കരുതിയിരുന്നില്ല. ഏത് നടനും ആഗ്രഹിക്കുന്ന പോലെയുള്ള കഥാപാത്രമാണ് ജോസഫ്. എല്ലാം നിയോഗം പോലെ തോന്നുന്നു.

ഈ തിരഞ്ഞെടുപ്പിന്റെ കാരണം..?


ഞാൻ ഇതുവരെ ചെയ്ത കഥാപാത്രങ്ങളെല്ലാം അതിന്റെ സ്ക്രിപ്റ്റിന്റെയും ഡയക്ടറുടെയും മികവുകൊണ്ട് തിരഞ്ഞെടുത്തവയാണ്. അതുപോലെ തന്നെയാണ് ജോസഫും. ഇതുവരെ ചെയ്തതില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രം എന്നു വേണമെങ്കിൽ പറയാം.

MORE IN ENTERTAINMENT
SHOW MORE