ദീപാവലിക്ക് ഷാഹിദിന്റെ ചുണ്ടിൽ ചുംബിച്ച് മിര; രോഷപ്പെട്ട് 'സദാചാര'പ്പട

ബോളിവുഡിലെ റൊമാൻഡിക് ദമ്പതികളാണ് ഷാഹിദ് കപൂറും മിരാ രജ്പുതും. ജീവിതത്തിലെ മനോഹരനിമിഷങ്ങൾ എപ്പോഴും ആരാധകരുമായി പങ്കുവെക്കാറുമുണ്ട് ഇരുവരും. കഴിഞ്ഞ ദിവസം ദീപാവലി ആഘോഷിച്ചതിന്റെ ചിത്രങ്ങൾ മിര സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. 

പരസ്പരം ചുംബിക്കുന്ന ഒരു ചിത്രത്തിനൊപ്പമാണ് മിര ദീപാവലി ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ഒൺലി ലവ് എന്ന ക്യാപ്ഷനോടെയാണ് മിര ചിത്രം പോസ്റ്റ് ചെയ്തത്. ചിത്രത്തെ വിമർ‌ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. 

ദീപാവലിക്ക് ചുംബനചിത്രം പോസ്റ്റ് ചെയ്ത് സംസ്കാരത്തെ അപമാനിക്കുന്നു എന്നാണ് ചിലരുടെ കണ്ടെത്തൽ. ഇങ്ങനെ അല്ല ആശംസകൾ നേരേണ്ടതെന്നും ചിലർ പറയുന്നു. ചിത്രത്തിന് താഴെ സദാചാരകമന്റുകളും കാണാം. 

അതേസമയം ഇരുവർക്കും പിന്തുണയുമായി എത്തുന്ന നിരവധി ആരാധകരുണ്ട്. ഭാര്യാ–ഭർതൃ ബന്ധത്തിൽ വരെ സദാചാരം കണ്ടെത്തുന്നവരെ വിമർശിച്ചും ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.