രാത്സസൻ കരിയറിലെ മികച്ച ചിത്രം; പ്രതീക്ഷയോടെ അമലപോൾ

amalapaul
SHARE

പ്രേക്ഷകരെ പിടിച്ചിരുത്തുന്ന സൈക്കോ ത്രില്ലര്‍ ചിത്രവുമായി നടി അമലപോള്‍. രാംകുമാര്‍ സംവിധാനം ചെയ്ത രാത്സസന്‍ എന്ന തന്റെ തമിഴ് ചിത്രത്തിന്റെ പ്രചാരണാര്‍ഥം കൊച്ചിയിലെത്തിയ അമലപോള്‍ പ്രതീക്ഷകള്‍ പങ്കുവച്ചു. വിഷ്ണുവിശാലാണ് ചിത്രത്തിലെ നായകന്‍. 

സംവിധായകന്‍ രാംകുമാറിന്റെ രണ്ടാമത്തെ സിനിമ. രാത്സസന്‍. തീര്‍ത്തും സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയം സൈക്കോ ത്രില്ലറായാണ് അവതരിപ്പിച്ചിരിക്കുന്നത്. റിലീസായി ഒരാഴ്ചയ്ക്കുള്ളില്‍ തമിഴ്്നാട്ടിലെപ്രേക്ഷകര്‍ ചിത്രത്തെ ഏറ്റെടുത്തു കഴിഞ്ഞു. തന്റെ കരിയറിലെ മികച്ച ചിത്രമായാണ് അമലാപോള്‍ രാത്സസനെ രേഖപ്പെടുത്തുന്നത്.

രാംകുമാറിന്റെ ആദ്യ ചിത്രത്തിലെ നായകനായ വിഷ്ണുവിശാല്‍  തന്നെയാണ് രാത്സസനിലെ മുഖ്യകഥാപാത്രമായ പൊലീസ് ഒാഫിസര്‍ അരുണ്‍കുമാറായെത്തുന്നതും. അമിത വയലന്‍സില്ലാതെയാണ് രാത്സസനെ ഒരുക്കിയിരിക്കുന്നത്. ടീനേജ് പെണ്‍കുട്ടികളുടെ സുരക്ഷയെകുറിച്ച് പറയുന്ന ചിത്രം കുടുംബത്തോടൊപ്പം തന്നെ എല്ലാവരുടെ കാണണമെന്നാണ് വിഷ്ണുവിന്റെ അപേക്ഷ

സിനിമ റിലീസായ ശേഷമാണ് ചിത്രത്തിന്റെ കേരളത്തിലെ പ്രമോഷന്‍. മലയാളികള്‍ ഈ സിനിമ ഏറ്റെടുക്കുമെന്ന ശുഭപ്രതീക്ഷയില്‍ തന്നെയാണ് നായിക അമലപോള്‍. കേരളത്തിലെ കൂടുതല്‍ തിയറ്ററുകളില്‍ കൂടി വരും ദിവസങ്ങളില്‍ രാത്സസന്‍ പ്രദര്‍ശനത്തിനെത്തും.

MORE IN ENTERTAINMENT
SHOW MORE