രജനീകാന്തിനും വിജയ് സേതുപതിക്കുമൊപ്പം ബാലേട്ടൻ; കയ്യടിക്കെടാ!

കമ്മട്ടിപ്പാടത്തിലെ ബാലേട്ടനായി തകർത്ത മണികണ്ഠൻ ആചാരി തമിഴിലേക്ക്. സ്റ്റൈൽ മന്നൻ രജനീകാന്തിനും വിജയ് സേതുപതിക്കും ഒപ്പം കാർത്തിക് സുബ്ബരാജിന്റെ പേട്ടയിലൂടെയാണ് മണികണ്ഠന്റെ തമിഴ് അരങ്ങേറ്റം. 

ലക്നൗവിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്. ലൊക്കേഷനിൽ നിന്ന് വിജയ് സേതുപതിക്കൊപ്പമുള്ള ചിത്രം മണികണ്ഠൻ നേരത്തെ പങ്കുവെച്ചിരുന്നു. പ്രളയസമയത്തുള്ള അദ്ദേഹത്തിന്റെ സഹായങ്ങൾക്ക് എല്ലാ മലയാളികൾക്കുവേണ്ടിയും നന്ദി ചോദിച്ചെന്നും താരം കുറിച്ചു. 

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണിയാണ് മണികണ്ഠന്റെ റിലീസിനൊരുങ്ങുന്ന മലയാളചിത്രം. 

രജനീകാന്തിന്റെ 165ാം ചിത്രമാണ് പേട്ട. സിമ്രാൻ ആണ് നായിക. 

സ്റ്റൈലിഷ് ലുക്കില്‍ രജനീകാന്ത് നിൽക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തുവന്നിരുന്നു. നവാസുദ്ദീൻ സിദ്ദിഖി, തൃഷ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.