സ്വപ്നത്തോടടുത്ത് മീനാക്ഷി; ഡോക്ടറാകാനുറച്ച് താരപുത്രി ചെന്നൈയിൽ

ഡോക്ടർ ആകാനുള്ള സ്വപ്നത്തിലേക്ക് ചുവടുവെച്ച് ദിലീപിന്റെ മകള്‍ മീനാക്ഷി. ചെന്നൈയിലെ ഒരു കോളജിൽ എംബിബിഎസിന് ചേർന്നിരിക്കുകയാണ് മീനാക്ഷി. 

നേരത്തെ തന്നെ ഡോക്ടർ ആകണമെന്ന ആഗ്രഹം മീനാക്ഷി പങ്കുവെച്ചിരുന്നു. കാവ്യ മാധവന്റെ അച്ഛനാണ് വാർത്ത മാധ്യമങ്ങളുമായി പങ്കുവെച്ചത്. കാവ്യ അമ്മയാകുന്നുവെന്ന വാർത്ത സ്ഥിരീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മീനാക്ഷിയുടെ സിനിമാസ്വപ്നങ്ങളെക്കുറിച്ച് ചർച്ചകൾ നടക്കുമ്പോളും തനിക്ക് മെഡിക്കൽ പ്രൊഫഷനാണ് താത്പര്യമെന്ന് മീനാക്ഷി പറഞ്ഞിരുന്നു. ഇതിനായി ഇക്കഴിഞ്ഞ നീറ്റും മീനാക്ഷി എഴുതിയിരുന്നു. 

വീട്ടിലെ കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് എല്ലാവരും. എട്ടുമാസം ഗർഭിണിയായ കാവ്യയിപ്പോൾ ആലുവയിലെ വീട്ടിലാണുള്ളത്. പഠനത്തിരക്കുകളുമായി മീനാക്ഷി ചെന്നൈയിലും.