‘അഞ്ചുകോടിക്കഥ’ മതിയാക്കാം; കേരളത്തിന് 1.3 ടണ്‍ അരി നല്‍കി സണ്ണി ലിയോണ്‍

sunny-help-kerala
SHARE

സണ്ണി ലിയോൺ കേരളത്തിന് അഞ്ചുകോടി നൽകിയെന്ന വ്യാജവാര്‍ത്ത അരങ്ങ് തകര്‍ക്കുമ്പോള്‍ കനിവുമായി താരം. പണമായല്ല പ്രളയബാധിതരുടെ വയറ് നിറയ്ക്കാനാണ് താരം ഇപ്പോൾ ശ്രദ്ധ കൊടുക്കുന്നത്. പ്രളയം തകർത്തെറിഞ്ഞ മണ്ണിലേക്ക് അവർ കൊടുത്തയച്ചത് 1.3 ടൺ അരിയും മറ്റ് സാധനങ്ങളുമാണ്. ഇക്കാര്യം താരം തന്നെ ചിത്രം സഹിതം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. 

‘എനിക്കറിയാം ഇതൊന്നും കേരളത്തിന്റെ ഇപ്പോഴത്തെ ആവശ്യത്തിന് പരിഹാരമല്ലെന്ന്. പക്ഷേ ഇപ്പോൾ ഞാനിത് നൽകുന്നു. ഇനിയും ഇതിൽ കൂടുതൽ ഞാൻ സഹായിക്കും. മനുഷ്യത്വം അതിന്‍റെ ഏറ്റവും മനോഹരമായ രൂപത്തില്‍ പിറക്കട്ടെ’ കേരളത്തിലേക്കുള്ള സഹായം പ്രഖ്യാപിച്ച് കൊണ്ട് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ച വരികളാണിത്. 

പ്രളയക്കെടുതിയിൽ നിന്നും കരകയറാൻ സണ്ണി ലിയോൺ അഞ്ചുകോടി രൂപ നൽകിയെന്ന് ആദ്യം വാർത്തകൾ വന്നിരുന്നു. താരത്തിനോട് അടുത്ത വൃത്തങ്ങൾ പോലും എത്ര തുകയാണ് നൽകിയതെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കേരളത്തെ ഒരുപാട് സ്നേഹിക്കുന്നുവെന്ന് താരം പലകുറി പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ കേരളത്തിന് കൈതാങ്ങായി ഒപ്പമെത്തിയിരിക്കുകയാണ് സണ്ണി ലിയോൺ.

MORE IN ENTERTAINMENT
SHOW MORE