സനുഷയുടെ 'മാട്രിമോണിയൽ ഫോട്ടം'; ഏറ്റെടുത്ത് ആരാധകർ; ചിരി

ഇൻസ്റ്റഗ്രാമിൽ മാട്രിമോണിയൽ ഫോട്ടോ പോസ്റ്റ് ചെയ്ത് നടി സനുഷ. രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

''മാട്രിമോണിയലിൽ ഇടാൻ ഫോട്ടം ഇല്ല എന്നുള്ള ആ പരാതി അങ്ങ്ട് തീർത്തു!! P.S : ഇതൊരു തമാശ മാത്രം!!! കല്യാണം എന്നൊന്നും പറഞ്ഞ് ആരും വരണ്ട്..' കറുത്ത ചുരിദാർ ധരിച്ച ഫോട്ടോക്ക് താഴെ സനുഷ കുറിച്ചതിങ്ങനെ.

സനുഷയുടെ മാതാപിതാക്കളെ മെൻഷൻ ചെയ്താണ് പോസ്റ്റ്. 

വിവാഹം ഉടനെ ഇല്ലെന്ന് നടി പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിരുന്നു. ബാലതാരമായെത്തി മലയാളികളുടെ മനം കവർന്ന താരമാണ് സനുഷ. 

പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് സനുഷ.