സനുഷയെ സഹായിക്കാത്തവരെ പരിഹസിച്ച് മഞ്ജിമ

ട്രെയിൻ യാത്രയിൽ അപമാനിക്കപ്പെട്ട നടി സനുഷയ്ക്ക് പിന്തുണയുമായി മഞ്ജിമ മോഹൻ. സനുഷയ്ക്ക് സഹായത്തിനെത്താതിരുന്നവരെ പരിഹസിച്ചാണ് മഞ്ജിമ ട്വീറ്റു ചെയ്തിരിക്കുന്നത്. 'ട്രെയിനിലെ സഹായാത്രികര്‍ എന്താലോചിച്ചു കൊണ്ടിരിക്കുകയായിരുന്നാവോ' എന്നൊരു പരിഹാസച്ചോദ്യമാണ് മഞ്ജിമ ചോദിച്ചത്. 

കഴിഞ്ഞ ദിവസം രാത്രി മംഗലാപുരം തിരുവന്തപുരം മാവേലി എക്‌സ്പ്രസ് ട്രെയിനിലെ എ സി കോച്ചില്‍ യാത്ര ചെയ്യവേയാണ് സനുഷയ്ക്ക് സഹയാത്രികനില്‍ നിന്നും അതിക്രമം നേരിട്ടത്. സംഭവത്തില്‍ സഹയാത്രികനായ തമിഴ്‌നാട് സ്വദേശി ആന്റോ ബോസിനെ പൊലീസ് പിടികൂടിയിരുന്നു. 

സനുഷയുടെ സമയോചിതമായ ഇടപെടലാണ് അക്രമിയെ പിടികൂടാൻ സഹായിച്ചത്. ഇതിന് കേരള പൊലീസ് സനുഷയെ പ്രശംസാ പത്രം നൽകി  ആദരിച്ചിരുന്നു.

രാത്രി തീവണ്ടിയിൽ ആക്രമണത്തിനിരയായപ്പോൾ ആരും സഹായത്തിന് എത്തിയില്ലെന്ന് സനുഷ മാധ്യമങ്ങളോട് പറഞ്ഞിരിന്നു. കഥാകൃത്ത് ഉണ്ണി ആറും മറ്റൊരു യാത്രികനും ഒഴികെ ആരും തന്നെ സഹായിക്കാന്‍ എത്തിയില്ല എന്നും അത് തന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചെന്നും സനുഷ പറഞ്ഞിരുന്നു.