'എന്റെ കൂടെ ഡേറ്റ് ചെയ്യാന്‍ താല്‍പര്യമുണ്ടോ..?’; വിജയ് ദേവരകൊണ്ടെയോട് സനുഷ

മലയാളത്തിൽ ബാലതാരമായി എത്തി നായികാനടിയായി മാറിയ ആളാണ് സനുഷ. തമിഴിനിലും തെലുങ്കിലുമെല്ലാം സനുഷ നല്ല വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. ഇപ്പോഴിതാ സമൂഹമാധ്യമത്തിൽ സനുഷയുടെ ഒരു കുറിപ്പ് ശ്രദ്ധേയമാകുകയാണ്. സനുഷ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു ചിത്രവും കുറിപ്പുമാണ് ചർച്ചയാകുന്നത്.

തെലുങ്കിലെ യുവസൂപ്പർതാരം വിജയ് ദേവരകൊണ്ടയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച്, അദ്ദേഹത്തിനോട് തനിക്ക് ഒരു ചോദ്യമേ ചോദിക്കാനുള്ളൂയെന്നും തന്നോടൊപ്പം ഡേറ്റിങ്ങിന് താല്‍പര്യമുണ്ടോയെന്നുമായിരുന്നു താരത്തിന്റെ കുറിപ്പ്.

തെന്നിന്ത്യന്‍ സിനിമയുടെ ഹരമായി മാറിയ വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രമായ ‘ഡിയര്‍ കോമ്രേഡി’നായി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയുടെ പ്രമോഷന്റെ ഭാഗമായി വിജയ് കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയിരുന്നു.

മലയാളക്കരയിലും അദ്ദേഹത്തിന് ആരാധകരേറെയാണ്. താരത്തെ കാണാനും സംസാരിക്കാനുമൊക്കെ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് നിരവധി പേരാണ് എത്തിയത്