ദുല്‍ഖര്‍ ‘തുടങ്ങിയിടത്ത്’ തിരിച്ചെത്തി; ‘യമണ്ടന്‍’ പ്രേമകഥയുമായി കൊച്ചിയില്‍

yemandan-pranayakadha
SHARE

തെന്നിന്ത്യന്‍ ഭാഷകളില്‍ ചുവടുറപ്പിക്കുന്നതിന്റെ തിരക്കിലാണ് മലയാളത്തിന്റെ പ്രിയ കുഞ്ഞിക്ക എന്ന പരാതി അവസാനിക്കുന്നു. ആരാധകര്‍ക്ക് സന്തോഷമേകി ഒരു യമണ്ടന്‍ ചിത്രവുമായി ദുല്‍ഖര്‍ എത്തുന്നു. ‘ഒരു യമണ്ടന്‍ പ്രേമകഥ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയില്‍ ആരംഭിച്ചു. ബി.സി.നൗഫല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ ഇന്നലെയാണ് ജോയിന്‍ ചെയ്തത്. ചിത്രീകരണസംഘത്തിനൊപ്പം നില്‍ക്കുന്ന ചിത്രവും സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. 

മലയാളം സിനിമ ആരംഭിച്ചതിന്‍റെ സന്തോഷം ദുല്‍ഖര്‍ ഫെയ്സ്ബുക്കിലും കുറിച്ചു. എവിടെ നിന്നാണോ ഞാന്‍ തുടങ്ങിയത് അവിടെ തന്നെയെത്തി എന്നാണ് ദുല്‍ഖറിന്‍റെ വാക്ക്. തെലുങ്ക്, തമിഴ്, ഹിന്ദി ചിത്രങ്ങളുടെ ഭാഗമായതോടെ പുതിയ മലയാളചിത്രം വൈകുന്നതായി ആരാധകര്‍ പരിഭവം പറഞ്ഞിരുന്നു. ഇൗ വര്‍ഷം ദുല്‍ഖര്‍ അഭിനയിക്കുന്ന ആദ്യ മലയാള ചിത്രമെന്ന പ്രത്യേകതയും യമണ്ടന്‍ പ്രേമകഥയ്ക്കുണ്ട്. തെലുങ്കില്‍ ദുല്‍ഖറിന്റെ അരങ്ങേറ്റ ചിത്രം മഹാനടി തെന്നിന്ത്യയാകെ വന്‍ഹിറ്റാണ്. ചിത്രത്തെയും ദുല്‍ഖറിനെയും പ്രശംസകള്‍ കൊണ്ട് മൂടുകയാണ് തെന്നിന്ത്യന്‍ സിനിമാലോകം. ബ്രഹാമാണ്ഡ സംവിധായകന്‍ രാജമൗലി ദുല്‍ഖറിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിരുന്നു. 

അമര്‍ അക്ബര്‍ അന്തോണിക്കും കട്ടപ്പനയിലെ ഹൃതിക്ക് റോഷനും ശേഷം നടന്‍മാരായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ സൗബിന്‍, രമേശ് പിഷാരടി, ധര്‍മജന്‍, സലീംകുമാര്‍ തുടങ്ങി വന്‍താരനിരയാണ് അണിനിരക്കുന്നത്. നാദിര്‍ഷായാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ആന്റോ ജോസഫാണ് നിര്‍മാണം.

MORE IN ENTERTAINMENT
SHOW MORE