നാനിക്കെതിരെ വീണ്ടും ശ്രീ റെഡ്ഡി; ഒപ്പമുളള നഗ്നചിത്രം ഉടന്‍ പുറത്ത് വിടുമെന്ന് ഭീഷണി

nani-sri-reddy
SHARE

തെലുങ്ക് സിനിമയിൽ ശ്രീ റെഡ്ഡി തുറന്നു വിട്ട കാസ്റ്റിങ് കൗച്ചിന്റെ അലയൊലികൾ ഇതു വരെ അടങ്ങിയിട്ടില്ല. ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി തരിച്ചിരിക്കുകയാണ് തെലുങ്ക് സിനിമാലോകം. സൂപ്പർ താരം നാനിക്കെതിരെയാണ് ഇത്തവണ വീണ്ടും രംഗത്തു വന്നിരിക്കുകയാണ് ശ്രീ റെഡ്ഡി. 

നാനിക്കൊപ്പമുള്ള തന്റെ ചിത്രങ്ങള്‍ ഉടന്‍ പുറത്ത് വിടുമെന്നാണ് ഭീഷണി. 'നാനി+ ശ്രീ റെഡ്ഡി= ഡേര്‍ട്ടി പിക്ചര്‍... ഉടന്‍' ശ്രീ റെഡ്ഡി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. നാനിയുടെ വിവാദ വിഡിയോ അല്ലെങ്കില്‍ ചിത്രങ്ങള്‍ പുറത്ത് വിടുമെന്നാണ് നടിയോടടുത്തുള്ള വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. സംഭവത്തില്‍ നാനി ഇതുവരെ പ്രതികരിച്ചിട്ടില്ല. നാനി നിരവധി പെണ്‍കുട്ടികളുടെ ജീവിതം നശിപ്പിച്ചിട്ടുണ്ടെന്നും ആ പെണ്‍കുട്ടികൾ ഇപ്പോഴും കരയുകയാണെന്നും ശ്രീ റെഡ്ഢി ആരോപിച്ചിരുന്നു. സമൂഹമാധ്യത്തിലൂടെയായിരുന്നു നടിയുടെ പ്രതികരണം.

നിങ്ങൾ യഥാർത്ഥ ജീവിതത്തിലും വളരെ നന്നായി അഭിനയിക്കുന്നുണ്ട്. സ്ക്രീനിൽ നിങ്ങൾ പകർന്നാടുന്നതിനെക്കാൾ അതി മനോഹരമായി, എന്നാൽ അതെല്ലാം നിങ്ങളുടെ മുഖംമൂടിയാണ്. നിങ്ങൾ ഒരുപാട് സഹിച്ച് പടവെട്ടിയാണ് താരസിംഹാസനത്തിൽ എത്തിയതെന്ന് നിങ്ങൾ പലപ്പോഴും പറയാറുണ്ട്. എന്നാൽ അതെല്ലാം പ്രേക്ഷകരെ കയ്യിലെടുക്കാനുളള അതിവൈകാരികമായ അഭിനയം മാത്രമാണ്. ഈയടുത്ത് നിങ്ങൾക്കൊരു പെൺകുഞ്ഞ് ജനിച്ചു. ഇനി നിങ്ങൾ നന്നായി ശ്രദ്ധിക്കണം. കാരണം നിങ്ങൾ ഒരുപാട് പെൺകുട്ടികളെ ലൈംഗികമായി ഉപയോഗിച്ചു. അവരുടെ കണ്ണീർ ഇതു വരെ തോർന്നിട്ടില്ല. ദൈവം എല്ലാം അറിയുന്നുണ്ട്. അതിനുളള ശിക്ഷ നിങ്ങൾക്കു ലഭിക്കുക തന്നെ ചെയ്യുമെന്ന്  ശ്രീ റെഡ്ഡി പറഞ്ഞിരുന്നു.

നേരത്തെ തെലുങ്കിലെ നിര്‍മാതാക്കൾക്കും താരങ്ങൾക്കുമെതിരെ ലൈംഗിക ആരോപണവുമായി ശ്രീ റെഡ്ഡി രംഗത്ത് വന്നിരുന്നു. മുതിർന്ന നിര്‍മാതാവ് സുരേഷ് ബാബുവിന്റെ മകനും നടന്‍റാണ ദഗ്ഗുബട്ടിയുടെ സഹോദരനുമായ അഭിറാം ദഗ്ഗുബട്ടി  തന്നെ പീഡിപ്പിച്ചതെന്ന് ശ്രീറെഡ്ഡി ചാനല്‍ചര്‍ച്ചയില്‍തുറന്നു പറഞ്ഞു. ഫിദ സംവിധായകന്‍ശേഖര്‍കമ്മുല, അല്ലു അര്‍ജുന്‍എന്നിവര്‍ക്കെതിരെയും നടി ലൈംഗിക ആരോപണം ഉന്നയിച്ചിരുന്നു.

MORE IN ENTERTAINMENT
SHOW MORE