ഡാഡി കൂൾ, ഗ്യാങ്സ്റ്റർ എന്നീ ചിത്രങ്ങൾക്കു ശേഷം മമ്മൂട്ടിയും ആഷിഖ് അബുവും വീണ്ടും ഒന്നിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. പറവക്കു ശേഷം സൗബിൻ ഷാഹിർ ചിത്രത്തിൽ സംവിധായകൻറെ കുപ്പായം അണിയുന്നു എന്നാണ് വാർത്തകൾ. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിൻറെ പ്രാരംഭഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നും ഷൂട്ടിങ്ങ് അടുത്ത വർഷം മാത്രമേ ആരംഭിക്കുകയുള്ളൂ എന്നുമാണ് വിവരം. മലയാളത്തിലെ മറ്റൊരു പ്രമുഖതാരവും ചിത്രത്തിലുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. നായികയേയും മറ്റ് അഭിനേതാക്കളെയും ഇതുവരെ തീരുമാനിച്ചില്ലെന്നും സൂചനകളുണ്ട്.
അതേസമയം മമ്മൂട്ടിയുടെ റംസാൻ ചിത്രമായ അബ്രഹാമിൻറെ സന്തതികളുടെ ട്രെയിലര്‍ നവമാധ്യമങ്ങളിൽ ഹിറ്റായിക്കഴിഞ്ഞു. ചിത്രത്തിൽ ആൻസൺ പോൾ എന്ന പോലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടിയെത്തുന്നത്. കനിഹ നായികയായെത്തുന്ന ചിത്രത്തില്‍ സിദ്ദീഖ്, രഞ്ജി പണിക്കര്‍, അന്സണ് പോള്‍, സുരാജ് സുരാജ് വെഞ്ഞാറമ്മൂട്, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.