അവധിക്കാലത്തിന് നിറമേകി ചലച്ചിത്രോത്സവം: ആസ്വദിക്കാന്‍ കുട്ടിക്കൂട്ടത്തിന്‍റെ തിരക്ക്

അവധിക്കാലത്തിന് നിറമേകി കുട്ടികളുടെ പ്രഥമ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് തുടക്കമായി. ചില്‍ഡ്രന്‍ ഒാഫ് ഹെവന്‍ അടക്കമുള്ള ലോകോത്തര സിനിമകളാണ് ഇന്ന്് പ്രദര്‍ശനത്തിനെത്തിയത്. മുതിര്‍ന്നവരുടെ അതേ ഗൗരവത്തോടെ സിനിമകളെ വീക്ഷിക്കുന്ന നൂറുകണക്കിന് കുരുന്നുകള്‍ ആദ്യമേളയ്ക്ക് മാറ്റു കൂട്ടുന്നു. 

ലോകമെമ്പാടുമുള്ള മികച്ച ചലച്ചിത്രങ്ങള്‍ ആസ്വദിക്കാന്‍ തോള്‍ സ‍ഞ്ചി തൂക്കി,  ഫെസ്റ്റിവല്‍ ബുക്കില്‍ സീരിയസായി പരതി കുട്ടിക്കൂട്ടം ഒഴുകിയെത്തുകയാണ്. തയ് വാന്‍ ചിത്രമായ ഹാങ് ഇന്‍ ദയര്‍ കിഡ്സ് ആയിരുന്നു ഉദ്ഘാടന ചിത്രം. 

ഇറാനിയന്‍ സംവിധായകന്‍ മജിദ് മജീദിയുടെ ചില്‍ഡ്രന്‍ ഓഫ് ഹെവനും ആരാധകരേറെയായിരുന്നു. ടാഗോര്‍, കൈരളി, നിള , ശ്രീ, കലാഭവന്‍ എന്നീ തിയേറ്ററുകളിലായി 140 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. 20 വരെയാണ് ചലച്ചിത്രോത്സവം. മേളയുടെ ഒൗദ്യോഗിക ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.