നായികയെ മാറ്റാതെ ലേലം 2; ഇതെനിക്ക് കിട്ടിയ സർപ്രൈസ്: മാറാനുണ്ട് ഇനിയും: നന്ദിനി അഭിമുഖം

nandini
SHARE

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് സുരേഷ് ഗോപിയുടെ ലേലം 2. രൺജിപണിക്കർ തിരക്കഥയെഴുതി മകൻ നിഥിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക ആരാകുമെന്ന കാത്തിരിപ്പിലാണ് ആരാധകർ. കാത്തിരിപ്പുകൾ അവസാനിപ്പിച്ചോളൂ, ആനക്കാട്ടിൽ ചാക്കോച്ചിയുടെ നായിക പഴയ ഗൗരി തമ്പുരാട്ടി തന്നെ. നായിക ഗൗരി പാർവതിയെ അവതരിപ്പിച്ച നന്ദിനി തന്നെയാണ് ലേലം 2വിലും നായിക. അഭിനയത്തിന്റെ ലോകത്തു നിന്നും ഒരുനീണ്ട ഇടവേള എടുത്തുപോയ നന്ദിനി ഇപ്പോഴിതാ വീണ്ടും തിരിച്ചുവന്നിരിക്കുകയാണ്. വീണ്ടും ഹിറ്റ് കൂട്ടുകെട്ടിന്റെ ഭാഗമാകുന്നതിനെക്കുറിച്ച് നന്ദിനി മനോരമന്യൂസ്ഡോട്ട്കോമിനോട് മനസുതുറക്കുന്നു

വീണ്ടും ആനക്കാട്ടിൽ ചാക്കോച്ചിയുടെ പ്രിയ നായികയായിതിനെക്കുറിച്ച്?

ഒരുപാട് സന്തോഷമുണ്ട്. ഞാൻ ശരിക്കും എക്സൈറ്റഡാണ്. വർഷങ്ങൾക്ക് ശേഷം സുരേഷ്ഗോപിയോടൊപ്പം അഭിനയിക്കാൻ സാധിക്കുന്നതിന്റെ ത്രില്ലുണ്ട്. വളരെ നല്ല ടീമായിരുന്നു ലേലം ഒന്നാംഭാഗത്തിലേത്. ലേലം 2 അതിലും മികച്ചതാകുമെന്നാണ് വിശ്വാസം. ഞാൻ ചെയ്ത ഗൗരി പാർവതി ശക്തയായ കഥാപാത്രമായിരുന്നു. വീണ്ടും രൺജിപണിക്കറുടെ തിരക്കഥയിൽ ഗൗരിപാർവതിയെ അവതരിപ്പിക്കാൻ സാധിക്കുമെന്ന് വിചാരിച്ചിരുന്നതല്ല. അച്ഛന്റെ തിരക്കഥയിൽ മകൻ നിഥിൻ സംവിധാനം ചെയ്യുന്ന ചിത്രം എന്നുള്ളതുകൊണ്ടും ലേലം 2 കൗതുകകരമാണ്. ഷൂട്ടിങ്ങ് ആരംഭിച്ചിട്ടില്ല. ഷൂട്ടിങ്ങ് തുടങ്ങുന്നതിനായുള്ള കാത്തിരിപ്പിലാണ് ഞാൻ. 

ഹിറ്റ് സിനിമകളുടെ രണ്ടാംഭാഗം ഇറങ്ങുമ്പോൾ മിക്കവാറും പഴയ നായികയായിരിക്കില്ല. ലേലം 2 ഈ കാര്യത്തിലും വ്യത്യസ്തമാണല്ലോ?

എന്റെ ഒരു സുഹൃത്ത് വഴിയാണ് ലേലം 2വിന്റെ ഭാഗമാകാൻ അവർ എന്നെ അന്വേഷിക്കുന്നുണ്ടെന്ന വിവരം അറിയുന്നത്. ഞാൻ ശരിക്കും സർപ്രൈസ് ആയിപ്പോയി. സിനിമകളുടെ രണ്ടാംഭാഗങ്ങൾ ഇറങ്ങുമ്പോൾ നായകൻ പഴയതുതന്നെയാണെങ്കിലും നായികയെ മാറ്റാറുണ്ട്. ലേലം 2വിൽ എന്നെ നായികയാക്കുമെന്ന് ഞാൻ കരുതിയതല്ല. അണിയറപ്രവർത്തകർക്ക് ലേലം ഒന്നാംഭാഗത്തിലുള്ളവർ തന്നെ രണ്ടാംഭാഗത്തിലും വേണമെന്ന് നിർബന്ധമായിരുന്നു. 

Lelam2

സിനിമയിൽ ഇപ്പോഴും നായികയ്ക്ക് മാത്രം പ്രായമാകുന്ന അവസ്ഥയുണ്ടോ?

തീർച്ചയായുമുണ്ട്. ആ അവസ്ഥയ്ക്ക് മാറ്റം വരുന്നുണ്ട്. എന്നാലും ഇനിയും മാറേണ്ടതുണ്ട്. ലേലം 2 വ്യത്യസ്തമാകുന്നതും ഈ കാര്യത്തിലാണ്. ആനക്കാട്ടിൽ ചാക്കോച്ചിയുടെ കഥ പറയുമ്പോൾ ഗൗരി പാർവതി  വേണമെന്ന് അണിയറപ്രവർത്തകർക്ക് നിർബന്ധമുണ്ടായിരുന്നു. ഇതുപക്ഷെ എല്ലായിടത്തും കാണാൻ സാധിക്കില്ല. പക്ഷെ പഴയ സാഹചര്യങ്ങളിൽ നിന്നും മാറ്റങ്ങൾ വരുന്നുണ്ട്. നായികാപ്രാധാന്യമുള്ള ചിത്രങ്ങൾ കാണാൻ പ്രേക്ഷകരുണ്ട്. അതിനനുസരിച്ചുള്ള തിരക്കഥകളും സിനിമയും നായികമാരെ പതുക്കെയാണെങ്കിലും തേടിവരുന്നുണ്ട്.

എന്തിനായിരുന്നു നീണ്ട അഞ്ചുവർഷത്തെ ഇടവേള?

തുടർച്ചയായ ഷൂട്ടിങ്ങും സിനിമയുടെ തിരക്കുകളും എന്റെ ആരോഗ്യത്തെ ബാധിച്ചുതുടങ്ങിയിരുന്നു. തിരക്കുകളിൽ നിന്നും കുറച്ചുകാലം വിട്ടുനിൽക്കണമെന്നു തോന്നിയതുകൊണ്ട് സ്വയം മാറിനിൽക്കുകയായിരുന്നു.

lelam-pic3

‘അങ്കിള്‍’ എന്‍റെ മകളുടെ ചോദ്യം; ചെക്ക് കൊടുത്തപ്പോള്‍ മമ്മൂട്ടി പറഞ്ഞത്: ജോയ് മാത്യു അഭിമുഖം

ഈ കാലഘട്ടത്തിൽ സിനിമയിലെ മാറ്റങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ

ഉണ്ട്. എല്ലാ ഭാഷകളിലെയും സിനിമകൾ മാറിയിട്ടുണ്ട്. ഞാൻ അഭിനയിച്ചുതുടങ്ങുന്ന കാലത്ത് ആദ്യം തന്നെ ഫാമിലി സബ്ജക്ട്, യൂത്ത് സബ്ജക്ട് എന്നൊക്കെ തീരുമാനിക്കും. ഇപ്പോൾ പക്ഷെ അങ്ങനെയല്ല. പ്രേക്ഷകരുടെ മാറുന്ന അഭിരുചിയും സമൂഹത്തിലെ മാറ്റങ്ങളും സിനിമയിലും പ്രതിഫലിക്കുന്നുണ്ട്. പ്രേക്ഷകരുടെ താൽപര്യങ്ങൾക്കനുസരിച്ചാണ് സിനിമ ഈ കാലത്ത് സൃഷ്ടിക്കപ്പെടുന്നത്.

ലേലം 2വിൽ സുരേഷ്ഗോപിയുടെ മകൻ ഗോകുലും അഭിനയിക്കുന്നുണ്ടെന്ന വാർത്തയെക്കുറിച്ച്?

lelam4

അതിനെക്കുറിച്ച് കൂടുതൽ ഒന്നും പറയാൻ സാധിക്കില്ല. അതൊരു സർപ്രൈസായി തന്നെ ഇരിക്കട്ടെ. ഒന്നുമാത്രം പറയാം, ലേലം ഒന്നാംഭാഗത്തേക്കാൾ ഒരുപടി മുന്നിലായിരിക്കും ലേലം രണ്ടാംഭാഗം. ഒട്ടേറെ പുതുമകളും പ്രേക്ഷകരെ കാത്തിരിക്കുന്നുണ്ട്.

MORE IN ENTERTAINMENT
SHOW MORE