ഐശ്വര്യ സ്വകാര്യമായി അഭിഷേകിന്‍റെ ഫോണ്‍ നോക്കുമോ..? 5 ചോദ്യം: 5 ഉത്തരം

ബോളിവുഡിലെ പെർഫെക്ട് ജോടികളുടെ പട്ടികയിൽ മുന്നിൽ നിൽക്കുന്നതാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. സദാ ഒരുമിച്ച് താമസം. പരിപാടികള്‍. ഇവരുവരുടേയും സ്നേഹവും കരുതലുമൊക്കെ ആരാധകർ പലകുറി നേരിട്ടറിഞ്ഞതാണ്. തങ്ങളുടെ ജീവിതത്തിലേക്ക് തലനീട്ടുന്നവരോട് ഇവര്‍ നല്‍കിയ കുറിക്കുകൊള്ളുന്ന മറുപടികളാണ് ഇപ്പോള്‍ വാര്‍ത്തകള്‍ നിറയെ.  

ചോദ്യം: ഒന്ന്

ഐശ്വര്യ രഹസ്യമായി അഭിഷേകിന്റെ ഫോൺ പരിശോധിക്കാറുണ്ടെന്നായിരുന്നു ഇതിലൊരു ഗോസിപ്പ്. അടുത്തിടെ ഒരേ ചടങ്ങിൽ വച്ച് ഒരു മാധ്യമ പ്രവർത്തകൻ ഇത് സംബന്ധിച്ച് ചോദിക്കുകയും ചെയ്തു. ഭർത്താവായ അഭിഷേക് ബച്ചന്റെ ഫോൺ പരിശോധിക്കാറുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കലും ഇല്ല, എന്ന ഉറച്ച ശബ്ദത്തിലുള്ള ഉത്തരമാണ് ഐശ്വര്യ നൽകിയത്.

ചോദ്യം: രണ്ട്

ആരാധ്യയെ പരിപാലിക്കുന്ന കാര്യത്തിലും ഐശ്വര്യ എന്ന അമ്മ കാണിക്കുന്ന ജാഗ്രത എല്ലാവരുടേയും പ്രശംസ പിടിച്ചു പിറ്റിയിട്ടുണ്ട്. ആരാധ്യയെ എന്തിനു കൂടെക്കൊണ്ടു നടക്കുന്നു എന്ന ചോദ്യത്തിന് ഒരു ആയയെ വച്ചാൽ എനിക്ക് സമാധാനം ലഭിക്കില്ല. ആരാധ്യയുടെ കാര്യങ്ങളെല്ലാം നോക്കുന്നത് എനിക്ക് സന്തോഷമാണെന്നായിരുന്നു ഐശ്വര്യ പറഞ്ഞത്. 

ചോദ്യം: മൂന്ന്

അതുപോലെ തന്നെ മാതാപിതാക്കളോടൊപ്പം താമസിക്കുന്നതിന് അഭിഷേകും ഐശ്വര്യയും ഏറെ പഴി കേട്ടിട്ടുണ്ട്.  സ്വദേശത്തും വിദേശത്തുമായി വീടുകൾ ഉണ്ടെങ്കിലും അഭിഷേകും ഭാര്യ ഐശ്വര്യ റായ് ബച്ചനും മകൾ ആരാധ്യയും അഭിഷേകിന്റെ മാതാപിതാക്കൾക്കൊപ്പമാണ് താമസം. ഐശ്വര്യയാകട്ടെ അഭിഷേകിന്റെ ഇഷ്ടത്തിനാണ് മുൻതൂക്കം കൊടുത്തത്. ഒരിക്കലും മാതാപിതാക്കളെ വിട്ടു മാറിത്താമസിക്കാൻ അവർ  അഭിഷേകിനെ നിർബന്ധിച്ചില്ല.

ചോദ്യം: നാല്

അടുത്തിടെ അഭിഷേകിനെ ചൊടിപ്പിക്കുന്ന ചോദ്യവുമായി ഒരാൾ ട്വിറ്ററിലെത്തിയിരുന്നു. അഭിഷേക് എന്തിനാണ് ഇപ്പോഴും മാതാപിതാക്കളുടെ കൂടെ താമസിക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ സംശയം. ട്വീറ്റ് ശ്രദ്ധയിൽപ്പെട്ട ജൂനിയർ ബച്ചൻ ട്വീറ്റിന് മറുപടി നൽകിയതിങ്ങനെ ; 'അച്ഛനമ്മമാർക്കുവേണ്ടി ഞാനും എനിക്കുവേണ്ടി അവരും  ഒപ്പമുണ്ടായിരിക്കുക എന്നതാണ് ജീവിതത്തിലെ ഏറ്റവും അഭിമാനമുള്ള നിമിഷം. നിങ്ങളും ഇതുപോലെ ചെയ്തുനോക്കൂ, നിങ്ങൾക്ക് നിങ്ങളോടു തന്നെ മതിപ്പു തോന്നും.’ അഭിഷേക് നൽകിയ ഈ മറുപടിയും ശ്രദ്ധേയമായിരുന്നു.

ചോദ്യം: അഞ്ച്

അതുപോലെ ഐശ്വര്യക്കും ഇത്തരം ചോദ്യങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്. ഇന്ത്യയിലെല്ലാവരും മാതാപിതാക്കളുടെ ഒപ്പമാണോ താമസം, അതെന്തുകൊണ്ടാണ് എന്നായിരുന്നു വിദേശത്ത് വച്ച് ഐശ്വര്യ നേരിട്ട ചോദ്യം. മാതാപിതാക്കളുടെയൊപ്പം മക്കൾ കഴിയുന്നതാണ് ഇന്ത്യയിലെ രീതിയെന്നും അതുകൊണ്ട് അവരുടെയൊപ്പം അത്താഴം കഴിക്കാൻ അപ്പോയിൻമെന്റ് എടുക്കേണ്ട അവസ്ഥ ഇന്ത്യയിലില്ലെന്നുമായിരുന്നു ഐശ്വര്യയുടെ കുറിക്കുകൊള്ളുന്ന മറുപടി. ഇതിലൂടെ തന്നെ ബോളിവുഡുലെ താരദമ്പതികളുടെ കുടുംബത്തിന്റെ ഇഴയടുപ്പം മനസിലാക്കാം.