ഭിന്നഭാവങ്ങളില്‍ വീണ്ടും സഖാവായി മമ്മൂട്ടി; പരോള്‍ ട്രെയിലര്‍

സഖാവ് അലക്‌സ്  എന്ന ശക്തമായ കഥാപാത്രമായി മമ്മൂട്ടി എത്തുന്ന പരോളിന്റെ ട്രെയിലര്‍ ഇറങ്ങി. മമ്മൂട്ടി എന്ന നടന്റെ വിവിധ ഭാവപ്പകർച്ചകൾ ട്രെയിലറിൽ കാണാം. കര്‍ഷകനാണ് സഖാവ് അലക്സ്. ജയിലിന്റെ പശ്ചാത്തലത്തില്‍ കഥപറയുന്ന ചിത്രത്തിന്റെ സംവിധാനം ചെയ്യുന്നത് പരസ്യരംഗത്ത് ഏറെ പരിചിതനായ ശരത്ത് സന്ദിത്ത് ആണ്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ചിത്രം മാര്‍ച്ച് 30ന് തീയറ്ററിലെത്തും. 

മുന്നറിയിപ്പിനു ശേഷം ജയില്‍ പശ്ചാത്തലത്തില്‍ ഇറങ്ങുന്ന മമ്മൂട്ടി ചിത്രം കുടുംബ മൂഹൂര്‍ത്തങ്ങള്‍ നിറഞ്ഞ സസ്പെന്‍സ് ത്രില്ലര്‍ ആയിരിക്കുമെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. ഇനിയ, മിയ, സിദ്ദീഖ്   തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത് അജിത്ത് പൂജപ്പുരയാണ്. കഴിഞ്ഞദിവസം കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ചിത്രത്തിലെ പാട്ടുകളും പുറത്തിറങ്ങി.