മൂന്നു രൂപങ്ങളിൽ കമ്മാരൻ, തരംഗമായി പോസ്റ്റർ

kammarasabavam
SHARE

ദിലീപിന്റെ പുതിയ ചിത്രമായ കമ്മാര സംഭവത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. സിനിമയില്‍ തൊണ്ണൂറ്റിയാറുകാരന്റെ വേഷമുൾപ്പെടെ മൂന്നു ഗെറ്റപ്പുകളിലാണ് ദിലീപ് എത്തുന്നത്. മുരളി ഗോപിയുടെ തിരക്കഥയില്‍ രതീഷ് അമ്പാട്ടാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഗോകുലം ഗോപാലനാണ് ചിത്രം നിർമിക്കുന്നത്. വിഷുവിനു തിയറ്ററുകളിലെത്തുമെന്ന് പ്രതീക്ഷിക്കുന്നത്. നായികയായെത്തുന്നത് നമിതാ പ്രമോദാണ്. ചിത്രത്തിന്റെ പൊസ്റ്ററുകൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി. അതേസമയം, ദിലീപ് പ്രതിയായ നടിയെ ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ ആരംഭിച്ചുകഴിഞ്ഞു.

ദിലീപിനെ കമ്മാരനാക്കാന്‍ ദിവസവും അഞ്ചു മണിക്കൂറാണു മേക്കപ്പ്. എന്‍.ജി. റോഷന്റെ നേതൃത്വത്തിലുള്ള പ്രോസ്തറ്റിക് മേക്കപ് സംഘമാണു ഈ രൂപ മാറ്റങ്ങള്‍ക്ക് പിന്നിൽ. രണ്ടാം ലോകമഹായുദ്ധ കാലത്ത് ആരംഭിച്ച്, കമ്മാരന്റെ ജീവിതത്തിലൂടെ യാത്ര ചെയ്യുന്ന സോഷ്യല്‍ സറ്റയറാണ് ഈ സിനിമ. മുരളി ഗോപി ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പോസ്റ്റർ ദിലീപ് ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.

MORE IN ENTERTAINMENT
SHOW MORE