ടൊവിനോ ആരാധകർക്ക് ഒരു സന്തോഷ വാർത്ത, ഗപ്പി വീണ്ടും വരുന്നു

tovino-guppy
SHARE

ടൊവിനോ ആരാധകർക്ക് ഒരു സന്തോഷ വാർത്ത. ഗപ്പി വീണ്ടും റിലീസ് ചെയ്യുന്നു. ഒരുപാട് പ്രേക്ഷക പ്രശംസ നേടിയ ചിത്രമാണ് ടൊവീനോയുടെ ഗപ്പി. ചിത്രം തീയറ്ററുകളിൽ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും വളരെയധികം പിന്നീട് സിഡിയിലൂടെ കണ്ടവരെല്ലാം വലിയ അഭിപ്രായം പറഞ്ഞിരുന്നു. ടൊവീനോയുടെ തുടക്കകാലത്തെ ചിത്രമായിരുന്നു ഗപ്പി. ഗപ്പി തീയറ്ററിൽ പൊയി കാണാൻ സാധിക്കാത്തതിൽ ഒരുപാട് പേർ വിഷമം പ്രകടിപ്പിച്ചിരുന്നു. അവർക്കായി ഗപ്പി വീണ്ടും റിലീസ് ചെയ്യുകയാണ്. ടൊവീനോ ഫേസ് ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി 21നാണ് ചിത്രം വീണ്ടും റിലീസ് ചെയ്യുന്നത്. എറണാകുളം, മലപ്പുറം , തിരുവനന്തപുരം എന്നിവിടങ്ങളിലെ ഒാരോ തീയറ്ററുകളിൽ പടം റിലീസ് ചെയ്യും.

ചെറിയ റോളുകളിലൂടെ തുടങ്ങിയ ടൊവീനോ ഇപ്പോൾ സൂപ്പർ താര പദവിയിലേക്ക് ഉയർന്നിരിക്കുകയാണ്. ഗോദ, തരംഗം എന്നീ സിനിമകൾ കൂടാതെ അവസാനമായി ഇറങ്ങിയ മായാനദിയും മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. വരാനിരിക്കുന്ന ആമി, ലൂക്ക, ഒറു കുപ്രസിദ്ധ പയ്യൻ തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ ഇൗ വർഷം ടൊവീനോയുടേതായി പുറത്തുവരും. 

MORE IN ENTERTAINMENT
SHOW MORE