പ്രിയേ നിനക്കൊരു ഗാനം; കോഹ്‌ലിയുടെ വിവാഹസമ്മാനം

ഹൃദ്യം മനോഹരം! അനുഷ്ക–കോഹ്‌ലി പ്രണയവും വിവാഹവും. അതിലേറെ ഹൃദ്യം കോഹ്‌ലി പ്രിയപ്പെട്ട നുഷ്കിയ്ക്കായി പാടിയ ഗാനം.  നീയാണെന്റെ ജീവൻ എന്ന് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്ടൻ പാടിയപ്പോൾ ബോളീവുഡ് സുന്ദരി അനുഷ്കയുടെ മുഖം നാണം കൊണ്ട് ചുവന്നു. സുഹൃത്തുകളുടെ മധ്യത്തിലിരുന്ന് പ്രിയന്റെ പാട്ടിന് പ്രോത്സാഹനം നൽകാനും അനുഷ്ക മറന്നില്ല.

2013–ൽ ഒരു പരസ്യചിത്രത്തിൽ ഒന്നിച്ചഭിനയിക്കുമ്പോൾ മൊട്ടിട്ട പ്രണയമായിരുന്നു ഇരുവരുടേതും. നാലു വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇറ്റലിയിൽ ഇരുവരുടെയും വിവാഹം നടന്നത്. പ്രണയ വിവരം രഹസ്യമായി വയ്ക്കാത്ത ഇരുവരും പല വേദികളിലും ഒന്നിച്ചെത്തുകയും ഒരുമിച്ച് ഡാൻസ് കളിക്കുകയുമൊക്കെ ചെയ്തിരുന്നു. ആ വിഡിയോകൾ പോലെ തന്നെ വൈറലാകുകയാണ് സ്വന്തം വിവാഹത്തിന്റെ ഈ പാട്ടും.