ഇതാണ് ആ പഴയ മഞ്ജുവാര്യർ

Thumb Image
SHARE

മഞ്ജുവാര്യരുടെ ആദ്യകാല സിനിമകളിൽ ശ്രദ്ധേയമായ ഒന്നായിരുന്നു പ്രണയവർണങ്ങൾ. സുന്ദരമായ ഗാനങ്ങളായിരുന്നു ഇൗ ചിത്രത്തിൽ ഉണ്ടായിരുന്നത്. ഇൗ സിനിമയിലെ വരമഞ്ഞളാടിയ രാവിന്റെ മാറിൽ എന്ന ഗാനത്തിന് സുജാതയ്ക്ക് സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. അതുപോലെ മഞ്ജുവാര്യരും സുരേഷ് ഗോപിയും ചേർന്നുള്ള കണ്ണാടിക്കൂടും കൂട്ടി എന്ന ഗാനത്തിലെ നൃത്തവും മറക്കാനാവാത്തതാണ്.

ഡി ഫോർ‌ ഡാൻസിന്റെ ഒരു എപിസോഡിൽ മഞ്ജു എത്തിയപ്പോൾ ഇൗ ഗാനത്തിന് വീണ്ടും ചുവടു വയ്ക്കുകയും ചെയ്തു. മഞ്ജുവാര്യർ പഴയ മഞ്ജു തന്നെയാണെന്ന് തെളിയിക്കാൻ ഇൗ നൃത്തം കണ്ടാൽ മതി. ഡിഫോർ ഡാൻസിലെ മറ്റ് അംഗങ്ങളും ഇതിൽ പങ്കുചേർന്നു. 

MORE IN ENTERTAINMENT
SHOW MORE