കൂടൽമാണിക്യം ഉത്സവം: ദീപാലങ്കാരങ്ങളും ബഹുനില പന്തലും സമർപ്പിച്ച് ഐ.സി.എൽ ഫിൻകോർപ്പ്

ഇരിങ്ങാലക്കുട കൂടൽമാണിക്യം തിരുവുൽസത്തോട് അനുബന്ധിച്ച് ഐ.സി.എൽ ഫിൻകോർപ്പ് പണിത ബഹുനില പന്തലിന്റെയും ദീപാലങ്കാരങ്ങളുടെയും സ്വിച്ച് ഓൺ കർമം ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു നിർവഹിച്ചു. ഐ.സി.എൽ എം.ഡി കെ.ജി അനിൽകുമാർ സമർപ്പണം നിർവഹിച്ചു.

ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ തുടർച്ചയായി ഏഴാം തവണയാണ് ഐ.സി.എൽ കൂടൽമാണിക്യത്തിനു പന്തലൊരുക്കുന്നത്. ക്ഷേത്ര പരിസരത്ത് നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുട മുൻസിപ്പൽ ചെയർപേഴ്സൺ സുമ സഞ്ജീവ് കുമാർ, മുൻ എം.പി. സാവിത്രി ലക്ഷ‌മണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് സി.കെ. ഗോപി,  കെ ജെ അജയ്കുമാർ, എം.പി ജാക്സൻ, നിസ്സാർ അഷറഫ്, യു. പ്രദീപ് മേനോൻ തുടങ്ങിയവർ സംസാരിച്ചു.

Switch on ceremony of Decoration built by ICL Fincorp