‘ഹോർത്തൂസ് 2024’ ലോഗോ പ്രകാശനം ചെയ്ത് എം.ടി വാസുദേവന്‍ നായര്‍

കേരളപ്പിറവി ദിനത്തില്‍  മലയാള മനോരമ കോഴിക്കോട്ട് ആരംഭിക്കുന്ന സാംസ്കാരികോത്സവത്തിന്റെ ലോഗോ 'ഹോർത്തൂസ് 2024' മലയാളത്തിന്റെ ഇതിഹാസ കഥാകാരൻ എം.ടി.വാസുദേവൻ നായർ പ്രകാശനം ചെയ്തു. എം.ടിയുടെ ഫ്ലാറ്റില്‍ നടന്ന ചടങ്ങില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ ലോഗോ ഏറ്റുവാങ്ങി. ഒട്ടേറെ ലൈബ്രറികളുമായി യുനെസ്കോയുടെ സാഹിത്യ നഗരപദവിയിലെത്തി നിൽക്കുന്ന കോഴിക്കോടിന് തിലകക്കുറിയായിരിക്കും 'ഹോർത്തൂസ്' എന്ന് എംടി പറഞ്ഞു. മനോരമയുടെ ആതിഥ്യത്തിൽ ഒരു സാംസ്കാരികോത്സവം കോഴിക്കോട്ടു വരുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും എംടി കൂട്ടിച്ചേര്‍ത്തു. പതിനേഴാം നൂറ്റാണ്ടിൽ നെതർലൻഡ്സിലെ ആംസ്റ്റർഡാമിൽ പ്രസിദ്ധീകരിച്ച 'ഹോർത്തൂസ് മലബാറിക്കൂസ്' എന്ന  ഗ്രന്ഥത്തിൽനിന്നു പ്രചോദനം ഉൾക്കൊണ്ടതാണ് ഹോർത്തൂസ് എന്ന ലോഗോ.