വിഷുചന്തയുമായി എന്‍റെ നാട് കൂട്ടായ്മ; ഗുണമേന്മയുള്ള പച്ചക്കറികള്‍

ente-nadu
SHARE

വിഷുക്കാലത്ത് സാധാരണക്കാരന് ആശ്വാസമേകാന്‍ വിഷു ചന്തയുമായി എന്റെ നാട് ജനകീയ കൂട്ടായ്മ. കോതമംഗലത്തെ എന്റെ നാട് ഭക്ഷ്യസുരക്ഷാമാര്‍ക്കറ്റിലാണ് വിഷു ചന്ത പ്രവര്‍ത്തനമാരംഭിച്ചത്. എന്റെ നാട് ജനകീയ കൂട്ടായ്മ ചെയര്‍മാന്‍ ഷിബു തെക്കുംപുറം ഉദ്ഘാടനം നിര്‍വഹിച്ചു. വിപണിയില്‍ പച്ചക്കറി വില വര്‍ധിച്ച സാഹചര്യത്തില്‍ കുറഞ്ഞ നിരക്കില്‍ ഗുണമേന്‍മയുവ്ള പച്ചക്കറികള്‍ സാധാരണക്കാരന്‍ എത്തിച്ച് നല്‍കുകയെന്നതാണ് വിഷു ചന്തയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഷിബു തെക്കുംപുറം പറഞ്ഞു. ജനകീയ കൂട്ടായ്മ കേന്ദ്ര കമ്മിറ്റി അംഗം സി.കെ സത്യന്‍ അധ്യക്ഷത വഹിച്ചു.

Ente nadu janakeeya community with vishu market

MORE IN BUSINESS
SHOW MORE