വൺ ഇന്ത്യ വൺ ഇമോഷൻ പരമ്പര; രണ്ടാമത് പരസ്യചിത്രവുമായി ജോസ് ആലുക്കാസ്

വൺ ഇന്ത്യ വൺ ഇമോഷൻ പരമ്പരയിലെ രണ്ടാമത് പരസ്യചിത്രം പുറത്തിറക്കി പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോസ് ആലുക്കാസ്. രണ്ട് വ്യത്യസ്ത സംസ്കാരങ്ങൾ സമന്വയിക്കുന്ന വിവാഹത്തിന്റെ പശ്ചാത്തലത്തിലാണ് പരസ്യ ചിത്രം ഒരുക്കിയിരിക്കുന്നത്. മണിപ്പൂരി തെന്നിന്ത്യൻ സംസ്കാരങ്ങളിലെ അനുഷ്ഠാനങ്ങൾ, വസ്ത്രാഭരണ അലങ്കാരങ്ങൾ എന്നിവ കോര്‍ത്തിണക്കിയ പരസ്യ ചിത്രത്തില്‍ മാധവൻ കേന്ദ്ര കഥാപാത്രമായി എത്തുന്നു . വ്യത്യസ്തതകൾ നിറഞ്ഞ ഭാരത സംസ്കാരം പ്രതിഫലിക്കുന്നതാണ് ഓരോ വിവാഹവും. ഇന്ത്യയുടെ ആഭരണ കലയിലും ഇത് പ്രതിഫലിക്കുന്നു. രാജ്യത്തിന്റെ ഈ സൗന്ദര്യമാണ് പരസ്യചിത്രത്തിലൂടെ അവതരിപ്പിക്കുന്നതെന്ന് ചെയർമാൻ ജോസ് ആലുക്ക പറഞ്ഞു.

Jose alukas with the second ad