ശീമാട്ടിയുടെ നവീകരിച്ച ഷോറും കോട്ടയത്ത്; 28,000 സ്ക്വയർ ഫീറ്റിലെ വസ്ത്ര വൈവിധ്യം

വസ്ത്ര വ്യാപാര രംഗത്ത് ഒട്ടേറെ പുതുമകളുമായി ശീമാട്ടിയുടെ നവീകരിച്ച ഷോറും കോട്ടയത്ത് പ്രവർത്തനമാരംഭിച്ചു. 28,000 സ്ക്വയർ ഫീറ്റിലാണ് ശീമാട്ടിയുടെ നവീകരിച്ച പുതിയ ഷോറൂം ഒരുക്കിയിരിക്കുന്നത്. ശീമാട്ടി സിഇഒ ബീന കണ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ഏറ്റവും മികച്ച ഫാഷൻ അനുഭവങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ ബ്രൈഡൽ വെയർ,  കാഷ്വൽ വെയർ, കിഡ്സ് വെയർ തുടങ്ങി വിപുലമായ വസ്ത്ര ശേഖരമാണ് ഒരുക്കിയിരിക്കുന്നതെന്ന് ശീമാട്ടി സി.ഇ.ഒ ബീന കണ്ണൻ പറഞ്ഞു.