രാജസ്ഥാന്‍ മാര്‍ബിള്‍സ് ഷോറൂം ഇനി മൂവാറ്റുപുഴയിലും

ടൈൽസ് വിപണനരംഗത്ത് 34 വർഷത്തെ പാരമ്പര്യമുള്ള ന്യൂ രാജസ്ഥാന്‍ മാര്‍ബിള്‍സ് ഷോറൂം ഇനി മൂവാറ്റുപുഴ ആവോലിയിലും. ടൈൽസിന്റെ ഹോൾസെയിൽ ആൻഡ് റിട്ടെയിൽ ഷോറൂമാണ് ആരംഭിച്ചത്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പുതിയ ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഫ്ലാറ്റ് നിര്‍മാതാക്കള്‍, കരാറുകാർ, ചെറുകിട കച്ചവടക്കാര്‍ എന്നിവര്‍ക്കനുയോജ്യമായ രീതിയിലാണ് ഷോറൂം ഒരുക്കിയിരിക്കുന്നത്. പതിമൂന്നാമത്തെ ഷോറൂമായ ആവോലിയിൽ വിവിധ കളറിലും ഡിസൈനിലും ഉള്ള ഗ്രാനൈറ്റ് സ്റ്റോക്ക് എത്തിയിട്ടുണ്ട്. മാത്യു കുഴൽനാടൻ എംഎൽഎ, ഷെൽമി ജോൺസ്, വിബി വിഷ്ണു തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

Rajasthan marbles showroom now in muvattupuzha