അനുവാദമില്ലാതെ രഹസ്യവിവരങ്ങൾ ശേഖരിച്ചെന്ന് കേസ്; നശിപ്പിക്കാമെന്ന് ഗൂഗിൾ

Google
SHARE

ഇൻറർനെറ്റ് സ്വകാര്യമായി ബ്രൗസ് ചെയ്യാൻ 'ഇൻകോഗ്നിറ്റോ' മോഡ് ഉപയോഗിച്ച ഉപയോക്താക്കളിൽ നിന്ന്  "രഹസ്യമായി ശേഖരിച്ച" കോടിക്കണക്കിന് ഡാറ്റാ റെക്കോർഡുകൾ നശിപ്പിക്കാൻ സമ്മതിച്ച് ഗൂഗിൾ. ഇന്‍കൊഗ്നിറ്റോ മോഡ് അഥവാ പ്രൈവറ്റ് മോഡില്‍ ആയിരുന്ന ഉപഭോക്താക്കളുടെ സെര്‍ച്ച് വിവരങ്ങളും മറ്റും ശേഖരിച്ച് അവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറിയെന്നാരോപിച്ച് ഗൂഗിളിനെതിരെ നല്‍കിയ കേസ് ഒത്തുതീര്‍പ്പാക്കുന്നതിന്റെ ഭാഗമായാണ് വിവരങ്ങള്‍ നീക്കം ചെയ്യാന്‍ കമ്പനി സമ്മതിച്ചത്. വിവരശേഖരണത്തിൽ നിയന്ത്രണം കൊണ്ടുവരുമെന്നും ഗൂഗിൾ വ്യക്തമാക്കി.‌

2020 ലാണ് 500 കോടി ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് നിയമ സ്ഥാപനമായ ബോയസ് ഷില്ലര്‍ ഫ്‌ളെക്‌സ്‌നര്‍ ഗൂഗിളിനെതിരെ കോടതിയെ സമീപിച്ചത്. ഗൂഗിള്‍ ക്രോമിലെ ഇന്‍കൊഗ്നിറ്റോ മോഡിലും മറ്റ് ബ്രൗസറുകളിലെ പ്രൈവറ്റ് മോഡിലും ഇന്റര്‍നെറ്റ് ഉപയോഗിച്ചവരുടെ സെര്‍ച്ച് ആക്ടിവിറ്റി ഗൂഗിള്‍ അനുവാദമില്ലാതെ ട്രാക്ക് ചെയ്തു എന്നതാണ് കേസ്. ഇതുവഴി ഉത്തരവാദിത്വമില്ലാതെ വിവരശേഖരണം നടത്തിയെന്നും പരാതിയിൽ ആരോപിക്കുന്നു. 2023ൽ കേസ് ഒത്തുതീർപ്പാക്കാൻ തീരുമാനിച്ചത്. എന്നാൽ കേസ് തള്ളണം എന്ന ഗൂഗിളിന്റെ ആവശ്യം നേരത്തെ തന്നെ കോടതി തള്ളിയിരുന്നു.

തിങ്കളാഴ്ച സാന്‍ഫ്രാന്‍സിസ്‌കോ കോടതിയില്‍ ഫയല്‍ ചെയ്ത ഒത്തുതീര്‍പ്പ് ഹര്‍ജി കോടതി അംഗീകരിച്ചാല്‍, ഇന്‍കൊഗ്നിറ്റോ മോഡില്‍ ക്രോം ബ്രൗസര്‍ ഉപയോഗിച്ചവരുമായി ബന്ധപ്പെട്ട വിവര ശേഖരം ഗൂഗിള്‍ നീക്കം ചെയ്യണം. ജൂലായ് 30 ന് കേസില്‍ വാദം കേള്‍ക്കുന്ന ജഡ്ജി വോന്നെ ഗോണ്‍സാലസ് റോജേഴ്‌സാണ് ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ക്ക് അംഗീകാരം നല്‍കേണ്ടത്. നിലവിലെ കേസില്‍ നഷ്ടപരിഹാരതുകയ്ക്ക് പകരമായാണ് വിവരശേഖരം നീക്കം ചെയ്യാമെന്ന വ്യവസ്ഥ മുന്നോട്ടുവെക്കുന്നത്. എന്നാല്‍ യുഎസിലെ ഉപഭോക്താക്കള്‍ക്ക് ഓരോരുത്തര്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി നല്‍കാനാവും

തിങ്കളാഴ്ച സാന്‍ഫ്രാന്‍സിസ്‌കോ കോടതിയില്‍ ഫയല്‍ ചെയ്ത ഒത്തുതീര്‍പ്പ് ഹര്‍ജി കോടതി അംഗീകരിച്ചാല്‍, ഇന്‍കൊഗ്നിറ്റോ മോഡില്‍ ക്രോം ബ്രൗസര്‍ ഉപയോഗിച്ചവരുമായി ബന്ധപ്പെട്ട വിവര ശേഖരം ഗൂഗിള്‍ നീക്കം ചെയ്യണം. ജൂലായ് 30 ന് കേസില്‍ വാദം കേള്‍ക്കുന്ന ജഡ്ജി വോന്നെ ഗോണ്‍സാലസ് റോജേഴ്‌സാണ് ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ക്ക് അംഗീകാരം നല്‍കേണ്ടത്. നിലവിലെ കേസില്‍ നഷ്ടപരിഹാരതുകയ്ക്ക് പകരമായാണ് വിവരശേഖരം നീക്കം ചെയ്യാമെന്ന വ്യവസ്ഥ മുന്നോട്ടുവെക്കുന്നത്. എന്നാല്‍ യുഎസിലെ ഉപഭോക്താക്കള്‍ക്ക് ഓരോരുത്തര്‍ക്ക് ഗൂഗിളിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി നല്‍കാനാവും.

MORE IN BUSINESS
SHOW MORE