ഏഴിടത്ത് വിദേശ സ്കോളര്‍ഷിപ്പ് ഫെസ്റ്റ്; വിദ്യാര്‍ഥികള്‍ക്ക് അപൂര്‍വ അവസരം

mega-millions-international-scholarship-fest
SHARE

വിദേശ സ്കോളർഷിപ്പുകളും സ്റ്റൈപ്പൻറോടു കൂടിയ ഇൻറേൺഷിപ്പുകളുമായി മലയാള മനോരമയുമായി സഹകരിച്ച് സാന്‍റാ മോണിക്ക സംഘടിപ്പിക്കുന്ന 'മെഗാ മില്യൺസ് ഇൻറർനാഷണൽ സ്കോളർഷിപ്പ് ഫെസ്റ്റ്' സംസ്ഥാനത്ത് 7 കേന്ദ്രങ്ങളിലായി നടക്കും. വിദേശത്ത് ഉപരിപഠനത്തിനായി തയ്യാറെടുക്കുന്നവർക്ക് മാത്രമല്ല പ്ലസ് ടു, ഡിഗ്രി അവസാന വർഷ വിദ്യാർത്ഥികൾക്കും ഈ 'വിദേശ സ്കോളർഷിപ്പ് ഉത്സവ'ത്തിൽ പങ്കെടുക്കാം. സൗജന്യമായി അപേക്ഷ ഫോം നൽകാനും, സ്പോട്ട് പ്രൊഫൈൽ അസസ്സ്മെൻറ് നടത്താനും, ഫാസ്റ്റ് ട്രാക്ക് അപേക്ഷ സമർപ്പിക്കാനും ഫെസ്റ്റിൽ പങ്കെടുക്കുന്നവർക്ക് സാധിക്കും. 

കാനഡ, യുകെ ,ആസ്ട്രേലിയ, ന്യൂസിലാൻഡ്, യു എസ് എ, അയർലൻഡ്, സ്വീഡൻ, ജർമനി, ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, മാൾട്ട, ലാത്വിയ, സിങ്കപ്പൂർ, മലേഷ്യ, യു എ ഇ തുടങ്ങി മുപ്പതിലധികം രാജ്യങ്ങളിൽ നിന്നായി നൂറിലധികം വിദേശ സർവകലാശാലകളും കോളേജുകളും ഫെസ്റ്റില്‍ നേരിട്ടെത്തും. ഓരോ രാജ്യത്തെയും സാധ്യതകള്‍ ചോദിച്ചറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് അനുയോജ്യമായ കോഴ്സുകള്‍ തെരഞ്ഞെടുക്കാം. കൂടാതെ വിവിധ രാജ്യങ്ങളിലെ തൊഴില്‍ സാധ്യതകള്‍, സ്റ്റഡി വിസയുടെ ലഭ്യത, പാര്‍ട്ട് ടൈം തൊഴിലവസരങ്ങള്‍, രാജ്യങ്ങളുടെ നയങ്ങളിൽ വന്ന മാറ്റങ്ങൾ‍, വിദേശത്ത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന വെല്ലുവിളികള്‍ ഇവയെല്ലാം മനസ്സിലാക്കാനുള്ള അവസരം കൂടിയാണ് സാൻറാ മോണിക്ക ഒരുക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടർ ഡെന്നി തോമസ് വട്ടക്കുന്നേൽ പറഞ്ഞു. 

ഏപ്രിൽ 6 ന് കൊച്ചി മാരിയറ്റിലും 7 ന് കോട്ടയം ആൻസ് കൺവെൻഷൻ സെൻററിലും 12 ന് തിരുവല്ല വിജയ ഇൻറർനാഷണൽ കൺവെൻഷൻ സെൻററിലും, 13 ന് തിരുവനന്തപുരം ഹയാത്ത് റീജൻസിയിലും, 21ന് കോഴിക്കോട് ഗേറ്റ് വേ ഹോട്ടലിലും, 27 ന് തൃശൂർ ഹയാത്ത് റീജൻസിയിലും, മെയ് 4 ന് കണ്ണൂർ ബ്രോഡ് ബീനിലുമാണ് 'മെഗാ മില്യൺസ് ഇൻറർനാഷണൽ സ്കോളർപ്പിപ്പ് ഫെസ്റ്റ്'. രാവിലെ 10 മുതൽ വൈകിട്ട് 5 വരെ നടക്കുന്ന ഫെസ്റ്റിലേക്ക് പ്രവേശനം സൗജന്യമാണ് . www.santamonicaedu.in, എന്ന വെബ്സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മെയിൽ വഴി ലഭിക്കുന്ന എൻട്രി പാസ് ഉപയോഗിച്ച് പ്രവേശനം നേടാം. ഇതിനു പുറമെ സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0484 4150999, 9645222999 എന്നീ ഫോണ്‍ നമ്പറുകളിൽ ബന്ധപ്പെടാം.

The 'Mega Millions International Scholarship Fest' organized by Santa Monica in collaboration with Malayalam Manorama will be held at 7 centers in the state.

MORE IN BUSINESS
SHOW MORE