കല്യാണ്‍ സില്‍ക്സിന്‍റെ പുതിയ ഷോറൂം കോഴിക്കോട്; നടന്‍ പൃഥ്വിരാജ് ഉദ്ഘാടനം ചെയ്തു

kalyan-siliks
SHARE

പ്രമുഖ വസ്ത്ര റീട്ടെയില്‍ ശൃംഖലയായ കല്യാണ്‍ സില്‍ക്സിന്‍റെ പുതിയ ഷോറൂം കോഴിക്കോട് മാവൂര്‍ റോഡിലെ തൊണ്ടയാട് പ്രവര്‍ത്തനം ആരംഭിച്ചു. കല്യാണ്‍ സില്‍ക്സ് ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ നടന്‍ പൃഥ്വിരാജ് ഉദ്ഘാടനം ചെയ്തു. മന്ത്രി മുഹമ്മദ് റിയാസ് മുഖ്യാതിഥിയായി. മേയര്‍ ബീന ഫിലിപ്പ്, അഹമ്മദ് ദേവര്‍ കോവില്‍ എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുത്തു. 

രണ്ടരലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള പുതിയ ഷോറൂമില്‍ വിപുലമായ വസ്ത്രശാലയ്ക്ക് പുറമെ ഇഷ്ടാനുസരണം വസ്ത്രം രൂപകല്‍പന ചെയ്യാന്‍ സഹായിക്കുന്ന ബി സ്പോക് കല്യാണ്‍ ഡിസൈനര്‍ സ്റ്റുഡിയോയുമുണ്ട്. 50000 ചതുശ്ര അടിയിലുള്ള കല്യാണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റാണ് മറ്റൊരു ആകര്‍ഷണം. 

MORE IN BUSINESS
SHOW MORE