മുതിർന്ന കലാകാരൻമാർക്ക് മുത്തൂറ്റ് ഫിനാൻസിന്‍റെ ഗ്രാന്‍റ്

muthoot
SHARE

മുതിർന്ന കലാകാരൻമാർക്ക് മുത്തൂറ്റ് ഫിനാൻസിന്‍റെ 2024 ലെ ഗ്രാന്‍റ് വിതരണം ചെയ്തു. ഈ വർഷം തിരഞ്ഞെടുക്കപ്പെട്ട  20 മികച്ച കലാകാരൻമാർക്കുള്ള ആദ്യ തുകയുടെ വിതരണം കൊച്ചിയിൽ നടത്തി. സ്നേഹസമ്മാനമെന്ന പേരിൽ പ്രതിമാസം 3000 രൂപ മുതൽ 5000 രൂപ വരെയാണ് മൂന്നു വർഷത്തേക്ക് ഗ്രാന്‍റ് നൽകുക. കേരള കലാമണ്ഡലം ഡീംഡ് യൂണിവേഴ്‌സിറ്റി ഓഫ് ആർട്ട് ആൻഡ് കൾച്ചർ മുൻ വൈസ് ചാൻസലർ പി. എൻ. സുരേഷ് മുഖ്യാതിഥിയായി.   സംവിധായകൻ സിബി മലയിൽ ഉദ്ഘാടനം ചെയ്തു. മുത്തൂറ്റ് ഫിനാൻസ് ഡപ്യൂട്ടി മാനേജിങ് ഡയറക്ടർ ജോർജ്ജ് എം ജോർജ്ജ്, മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് വൈസ് പ്രിൻസിപ്പൽ ഡോ. ചിക്കു എബ്രഹാം, മുത്തൂറ്റ് ഫിനാൻസ് ഡിജിഎം- കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് ബാബു ജോൺ മലയിൽ തുടങ്ങിയവർ പങ്കെടുത്തു.

Muthoot Finance provides grants for elder artists.

MORE IN BUSINESS
SHOW MORE