കോഴിക്കോട്ടും കൊല്ലത്തും കല്യാണ്‍ സില്‍ക്സ് രണ്ട് പുതിയ ഷോറും തുറക്കുന്നു

Kalyan-silks
SHARE

പ്രമുഖ വസ്ത്ര റീട്ടെയില്‍ ശൃംഖലയായ കല്യാണ്‍ സില്‍ക്സ് കോഴിക്കോട്ടും കൊല്ലത്തും പുതിയ ഷോറും തുറക്കുന്നു. കോഴിക്കോട്ടേത് ബുധനാഴ്ച രാവിലെ പത്തരയ്ക്ക് കല്യാണ്‍ സില്‍ക്സ് ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ നടന്‍ പൃഥ്വിരാജ് ഉദ്ഘാടനം ചെയ്യും. രണ്ടരലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലുള്ളതാണ് കോഴിക്കോട് തൊണ്ടയാട്ടെ ഷോറൂം. വിപുലമായ വസ്ത്രശാലയ്ക്ക് പുറമെ ഇഷ്ടാനുസരം വസ്ത്രം രൂപകല്‍പന ചെയ്യാന്‍ സഹായിക്കുന്ന ബി സ്പോക് കല്യാണ്‍ ഡിസൈനര്‍ സ്റ്റുഡിയോയുമുണ്ട് ഇവിടെ. വസ്ത്ര നിര്‍മാണ വിദഗ്ധര്‍ക്കൊപ്പം ഫാഷന്‍ ഡിസൈനര്‍മാരുടെ സേവനവും ലഭിക്കും. നിത്യോപയോഗ സാധനങ്ങളുടെ വിപുലശേഖവുമായി തുറക്കുന്ന 50,000 ചതുശ്രയടിയിലുള്ള കല്യാണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റാണ് മറ്റൊരു ആകര്‍ഷണം.  

ഒന്നേകാല്‍ ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന കൊല്ലം ചിന്നക്കടയിലെ ഷോറൂമിന്റ ഉദ്ഘാടനം 25 നാണ്. രണ്ടിടത്തുമായി 1.500 ഓളം പേര്‍ക്കാണ് തൊഴില്‍ അവസരം ലഭിക്കുന്നത്. 

Kalyan Silks opens two new showrooms in Kozhikode and Kollam

MORE IN BUSINESS
SHOW MORE