ആദി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിസ്റ്റ്യൂഷന്‍സിന്‍റെ ബ്രാൻഡ് അംബാസിഡറായി സഞ്ജു സാംസൺ

adi-group
SHARE

പത്തുവര്‍ഷമായി വിദ്യാഭ്യാസ മേഖലയിൽ  സുപരിചിതമായ ആദി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിസ്റ്റ്യൂഷന്‍സിന്‍റെ ബ്രാൻഡ് അംബാസിഡറായി സഞ്ജു സാംസൺ . ചെറിയ സമയം കൊണ്ട് കരിയറില്‍ വിജയം കൈവരിച്ച സ‍ഞ്ജു വിദ്യാര്‍ഥികള്‍ക്ക്  പ്രചോദനമാകുമെന്ന് ആദി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിസ്റ്റ്യൂഷന്‍ സിഇഒ മുഹമ്മദ് ഷാഫി പറഞ്ഞു. എറണാകുളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്ഥാപനത്തില്‍ പുസ്തകാധിഷ്ഠിത വിദ്യാഭ്യാസത്തിലുപരി തൊഴിൽ ദാതാവിനു ആവശ്യമുള്ള രീതിയിലുള്ള സ്കില്ലുകൾ വിദ്യാർഥികൾക്ക് പകർന്നു നൽകുന്ന മികച്ച അധ്യാപകരും ആധുനിക ലാബുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.  തിരുവനന്തപുരം , കാലിക്കറ്റ്, മലപ്പുറം എന്നിവിടങ്ങളിലാണ് മറ്റു ബ്രാഞ്ചുകൾ പ്രവര്‍ത്തിക്കുന്നത്.

MORE IN BUSINESS
SHOW MORE