രാജ്യാന്തര വനിതാ ദിനം; ഭീമ ജ്വല്ലറി തിരഞ്ഞെടുത്ത വനിതകളെ ആദരിച്ചു

രാജ്യാന്തര വനിതാ ദിനത്തിന്റെ ഭാഗമായി ഭീമ ജ്വല്ലറി തിരഞ്ഞെടുത്ത വനിതകളെ ആദരിച്ചു. ഈ ദിനത്തില്‍ ആദരിക്കപ്പെടാന്‍ ഏറ്റവും അനുയോജ്യരായ കഠിനാധ്വാനികളും നിശ്ചയദാര്‍ഢ്യവുമുള്ള മഹിളാരത്നങ്ങളെയാണ് തിരഞ്ഞെടുത്തതെന്ന് ഭീമ ജ്വല്ലറി ഗ്രൂപ്പ് അറിയിച്ചു. ജീവിതത്തിലെ യഥാര്‍ഥ യോദ്ധാക്കള്‍ക്ക് തങ്ങളുടെ ആദരവും നന്ദിയും പ്രകടിപ്പിക്കുന്നത് നൂറാം വാര്‍ഷികത്തിലേക്ക് കടക്കുന്ന തങ്ങള്‍ക്ക് ഒരു ബഹുമതിയും കടമയുമാണെന്ന് ഭീമ ജ്വല്ലറി ഗ്രൂപ്പ് കൂട്ടിച്ചേര്‍ത്തു. ഭീമ ജ്വല്ലറി ചെയര്‍മാന്‍ ഡോ. ബി.ഗോവിന്ദന്‍, മാനേജിങ് ഡയറക്ടര്‍ എം.എസ്.സുഹാസ്, ഡയറക്ടര്‍മാരായ ജയ ഗോവിന്ദന്‍, ഗായത്രി സുഹാസ് എന്നിവര്‍ പങ്കെടുത്തു. 

Bhima jewelery honored selected women as part of international women's day