ജീവിതമാകട്ടെ യുവത്വത്തിന്‍റെ ലഹരി; മാരത്തണുമായി ജി ടെക്

HIGHLIGHTS
  • മൂന്ന് വിഭാഗത്തിലായി ആറായിരത്തോളം പേര്‍ പങ്കെടുക്കും
  • ഞായറാഴ്ച ഇന്‍ഫോപാര്‍ക്കില്‍ തുടക്കം
  • ലോഗോ പ്രകാശനം ചെയ്തത് മുഖ്യമന്ത്രി
gtech-marathon-07
SHARE

ലഹരിക്കെതിരെ സമൂഹത്തില്‍ അവബോധം സൃഷ്ടിക്കാന്‍  ജി ടെക് സംഘടിപ്പിക്കുന്ന മാരത്തണ്‍ ഞായറാഴ്ച കൊച്ചി ഇന്‍ഫോപാര്‍ക്കില്‍. മൂന്ന് വിഭാഗങ്ങളിലായി ആറായിരത്തിലേറെ പേര്‍ മല്‍സരിക്കുന്ന മാരത്തണ്‍ കേരളത്തിലെ തന്നെ ഏറ്റവും വലിയ ലഹരിവിരുദ്ധ കൂട്ടായ്മയാക്കി മാറ്റാന്നുള്ള ഒരുക്കത്തിലാണ് സംഘാടകര്‍. 

ലഹരി വേണ്ടെന്ന്  പറയാന്‍ കരുത്തുള്ള യുവതയെ ഒരുക്കുകയാണീ കൂട്ടായ്മ. ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ് ജിടെക്ക് അതിന് മുന്നിട്ടിറങ്ങുമ്പോള്‍ കേരളത്തിലെ ഒന്നരലക്ഷംവരുന്ന ഐടി പ്രൊഫഷണലുകളുടെ പിന്തുണകൂടിയാണ് ഉറപ്പാക്കുന്നത് ഫെബ്രുവരി 11നാണ് ജിടെക് മാരത്തണിന്റെ രണ്ടാംപതിപ്പിന് കൊച്ചിയില്‍ പച്ചക്കൊടി വീശുന്നത്. 5 കിലോമീറ്റർ, 10 കിലോമീറ്റർ, 21 കിലോമീറ്റർ, ഫണ്‍റണ്‍ എന്നിങ്ങനെ 4 വിഭാഗങ്ങളിലായാണ് ഫിറ്റ്‌നസ് ചലഞ്ചിൽ ഓട്ടം. ആറായിരം പേരാണ് ഇത്തവണ പങ്കെടുക്കുക. വിദ്യാർത്ഥി സമൂഹം, ഐടി പ്രൊഫഷണലുകൾ, കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർ, പ്രതിരോധ ഉദ്യോഗസ്ഥർ, കോർപ്പറേറ്റ് അംഗങ്ങൾ എന്നിവരുടെ സാന്നിധ്യം മാരത്തണിലുണ്ടാകും.

ലഹരിക്കെതിരായ സംസ്ഥാന സര്‍ക്കാര്‍  സംരംഭമായ വിമുക്തിയുമായി കൈകോര്‍ത്താണ് മാരത്തണിന്റെ സംഘാടനം. മാരത്തണിന്‍റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് കഴിഞ്ഞവര്‍ഷം നടന്ന നടന്ന ആദ്യ പതിപ്പിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ - 3,500-ലധികം പേര്‍ പങ്കെടുത്തു.  കേരളത്തിൽ ലഹരിമരുന്നിന്‍റെ  വ്യാപനത്തെയും, ദൂഷ്യഫലങ്ങളെയും കുറിച്ച് യുവാക്കളില്‍ അവബോധം സൃഷ്ടിക്കുക എന്നതാണ് മാരത്തണിന്‍റെ ലക്ഷ്യം. 

Gtech to organise marathon to create awareness against drugs

MORE IN BUSINESS
SHOW MORE