ഐസ്‌ക്രീം നിര്‍മ്മാതാക്കളായ മെഴ്‌സിലീസിന് ബിസിനസ് ആൻഡ് എക്സലൻസ് അവാർഡ്

പ്രമുഖ ഐസ്‌ക്രീം നിര്‍മ്മാതാക്കളായ മെഴ്‌സിലീസിന്,  ഫുഡ്‌പ്രോ 23ന്റെ ബിസിനസ് ആൻഡ് എക്സലൻസ് അവാർഡ്. കൊച്ചിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര ഭക്ഷ്യ സംസ്‌ക്കരണ വ്യവസായ മന്ത്രി പശുപതി കുമാര്‍ പരാസില്‍ നിന്നും മെഴ്‌സിലീസ് ചെയര്‍മാനും എം.ഡിയുമായ ജോസഫ് എം കടമ്പുകാട്ടില്‍ അവാർഡ് ഏറ്റുവാങ്ങി. പ്രീബയോട്ടിക്ക് ഫൈബറും, പ്രോബയോട്ടിക്ക് കള്‍ച്ചറും കലര്‍ന്ന ഇന്‍ഡ്യയിലെ ആദ്യത്തെ ഐസ്‌ക്രീം നിര്‍മ്മാതാക്കളാണ് മെഴ്‌സിലീസ്. ഫുഡ് പ്രോ 23ല്‍ ലഭിച്ച അംഗീകാരം മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമാണന്ന് ജോസഫ് എം കടമ്പുകാട്ടില്‍ പറഞ്ഞു.