ട്രെൻഡ്സ് ട്യൂൺസ് ഓഫ് ക്രിസ്മസിന് കൊച്ചിയില്‍ തുടക്കം

Trends-kochi
SHARE

ക്രിസ്മസ് ആഘോഷമാക്കാൻ മലയാള മനോരമയുടെ സഹകരണത്തോടെ ഒരുക്കിയിരിക്കുന്ന   ട്രെൻഡ്സ് ട്യൂൺസ് ഓഫ്  ക്രിസ്മസ് സീസൺ 3ക്ക് കൊച്ചിയിൽ തുടക്കമായി. പൊലീസ് അസിസ്റ്റന്‍റ് കമ്മീഷണർ പി. രാജ്കുമാർ, ട്രെൻഡ്സ് കേരള ബിസിനസ് ഹെഡ് വിനോദ് സുബ്രഹ്മണ്യൻ, മലയാള മനോരമ അഡ്വർടൈസിംഗ് മാർക്കറ്റിങ് സെയിൽസ്  വൈസ് പ്രസിഡന്‍റ് വർഗീസ് ചാണ്ടി എന്നിവർ ചേർന്ന് റോഡ്ഷോ ഫ്ലാഗ് ഓഫ് ചെയ്തു.

കൊച്ചിയിൽ നിന്ന് കാസർകോട്ടേക്കും തിരുവനന്തപുരത്തേക്കും റോഡ് ഷോയുടെ ഭാഗമായി വാഹനങ്ങള്‍ പര്യടനം നടത്തും. ഒരു മാസം നീണ്ടുനിൽക്കുന്ന റോഡ് ഷോയോട് അനുബന്ധിച്ച് വാൻ സഞ്ചരിക്കുന്ന വഴികളിൽ ക്രിസ്മസ് ഗെയിമുകളം സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. 9  ലക്ഷം രൂപയുടെ സമ്മാനങ്ങൾക്കൊപ്പം, റജിസ്റ്റർ ചെയ്യുന്നവർക്കെല്ലാം ട്രെൻഡ്സ് വൗച്ചറുമടക്കം ഒട്ടേറെ സമ്മാനങ്ങളാണ് മൽസരങ്ങളിൽ പങ്കെടുക്കുന്നവരെ കാത്തിരിക്കുന്നത്. വിവരങ്ങൾക്ക് 9895300555 എന്ന നമ്പരിൽ ബന്ധപ്പെടുക.

Trends Tunes of Christmas started at Kochi

MORE IN BUSINESS
SHOW MORE