stock

TAGS

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ റെക്കോഡ് നേട്ടം കുറിച്ച് ഓഹരിവിപണി. വ്യാപാരത്തിന്‍റെ തുടക്കത്തില്‍ സെന്‍സെക്സ് 68,383ലും നിഫ്റ്റി 20,547ലും എത്തി. സംസ്ഥാനത്ത് സ്വര്‍ണവിലയും റെക്കോഡ‍ിട്ടു. പവന് 47,080 രൂപയാണ് വില.

രാഷ്ട്രീയ നാടകങ്ങളും അട്ടിമറികളും ഇല്ലാതിരുന്ന തിരഞ്ഞെടുപ്പുഫലം ഓഹരിവിപണിയെയും ചലിപ്പിച്ചു. വ്യാപാരത്തിന്‍റെ തുടക്കത്തില്‍ വന്‍ കുതിപ്പാണുണ്ടായത്. സെന്‍സെക്സ് 902 പോയിന്‍റ് ഉയര്‍ന്ന് 68,383ലും നിഫ്റ്റി 279 പോയിന്‍റ് നേട്ടത്തോടെ 20,547ലും എത്തി. സെന്‍സെക്സ് ഒരുഘട്ടത്തില്‍ ആയിരം പോയിന്‍റിലധികം നേട്ടമുണ്ടാക്കി. സെപ്റ്റംബര്‍ 15ന് ശേഷമുള്ള റെക്കോഡ് വര്‍ധനയാണിത്. ഫിനാന്‍ഷ്യല്‍സ്, ഊര്‍ജ്ജ മേഖലകള്‍ ഉള്‍പ്പെടെയുള്ള സെക്ടറുകള്‍ ലാഭമുണ്ടാക്കി. അനുകൂല സാഹചര്യം മുന്നില്‍കണ്ട് വിദേശ നിക്ഷേകര്‍ കളംപിടിച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്. ഒപ്പം ബ്രെന്‍റ് ക്രൂഡിന്‍റെ വില കുറയുന്നതും യു.എസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറയ്ക്കുമെന്ന സൂചനകളും അനുകൂലമാണ്. അതേസമയം, സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡിലെത്തി. ഗ്രാമിന് 40 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില 47,080 രൂപയിലേക്ക് എത്തി.

Gold prices also recorded in the state