
ഡിജിറ്റല്‍, ഗൃഹോപകരണ വില്‍പന ശൃംഖലയായ മൈജിയുടെ കേക്ക് മിക്സിങ് ചടങ്ങ് കോഴിക്കോട്ട് നടന്നു. മൈജി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എ.കെ.ഷാജി ഉദ്ഘാടനം ചെയ്തു. ‘സന്തോഷം പരക്കുന്നു’ എന്ന പേരില്‍ നടത്തിയ കേക്ക് മിക്സിങ് ചടങ്ങില്‍ ഉപഭോക്താക്കളും പൗരപ്രമുഖരും പങ്കെടുത്തു. 18 വര്‍ഷമായി ജനങ്ങള്‍ നല്‍കുന്ന പിന്തുണയ്ക്കുള്ള നന്ദിസൂചകമായി മധുരം പങ്കുവയ്ക്കാനാണ് കേക്ക് മിക്സിങ് സംഘടിപ്പിച്ചതെന്ന് എ.കെ.ഷാജി പറഞ്ഞു. പുതിയ സ്റ്റോറുകള്‍ ആരംഭിക്കുമ്പോള്‍ തദ്ദേശീയരായ കൂടുതല്‍പേര്‍ക്ക് തൊഴില്‍നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
MyG cake mixing, Kozhikode