പുതുവിഭവങ്ങളുമായി മില്‍മ മലബാര്‍ യൂണിറ്റ്; ആറ് പുതിയ ഉല്‍പ്പന്നങ്ങള്‍

milma-n
SHARE

പുത്തന്‍ ഉത്പന്നങ്ങളുമായി വിപണി പിടിയ്ക്കാന്‍ മില്‍മ മലബാര്‍ യൂണിറ്റ്. കോഴിക്കോട് പെരിങ്ങൊളത്തെ യൂണിറ്റില്‍ ഉത്പാദിപ്പിക്കുന്ന ആറ് പുതിയ വിഭവങ്ങള്‍ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പ്രകാശനം ചെയ്തു. യോഗ്ഹര്‍ട്ടുകളും വിവിധ തരം ഐസ്ക്രീമുകളുമാണ് അവതരിപ്പിച്ചത്.

ഐസ്ക്രീം വിപണിയില്‍ കൂടുതല്‍ കരുത്ത് തെളിയിക്കുകയാണ് മില്‍മ. പ്രകൃതിദത്തമായ നിറങ്ങളും രുചികളുമപയോഗിച്ച് നിര്‍മിക്കുന്ന മൂന്ന് തരം ഐസ്ക്രീമുകളും രണ്ട് തരം യോഗ്ഹര്‍ട്ടുകളുമാണ് വിപണിയിലെത്തുന്നത്.. ഒപ്പം കോഫി കേക്കും. പൈന്‍ആപ്പിള്‍, മാംഗോ രുചികളിലുള്ള ഷുഗര്‍ ഫ്രീ യോഗ്ഹര്‍ട്ടുകളാണ് പ്രധാന പ്രത്യേകത..  ഐസ്ക്രീമുകളാകട്ടെ ചോക്ലേറ്റ്, പിസ്ത, ചിക്കു ഫ്ലേവറുകളിലും.. പുതിയ ഉത്പന്നങ്ങള്‍ വിപണിയിലേക്കെത്തുമ്പോള്‍ പാലിന്‍റെയും അനുബന്ധ ചേരുവകളുടെയും ആവശ്യകത ഏറുമെന്നതിനാല്‍ പാല്‍ ലഭ്യത വര്‍ധിപ്പിക്കാനാണ് നീക്കം.പുതിയ ഉത്പ്പന്നങ്ങള്‍ മലബാര്‍ മേഖലയില്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യമാവുക.. വൈകാതെ മറ്റു ജില്ലകളിലേക്കുമെത്തും.

Milma Malabar unit to capture the market with new products

MORE IN BUSINESS
SHOW MORE