കറയെ തടുക്കും പെയിന്റ്; ആപ്കൊലൈറ്റ് എമല്‍ഷന്‍ അവതരിപ്പിച്ച് ഏഷ്യന്‍ പെയിന്റ്സ്

Asian Paints Apcolite All Protek
SHARE

വീടുകളുടെ അകത്തളങ്ങളില്‍ വിപ്ലവം തീര്‍ക്കാന്‍ ഏഷ്യന്‍ പെയിന്റ്സ്. കറയെ തടുക്കാന്‍ കഴിവുള്ള സ്റ്റെയിന്‍ റിപ്പെലന്റ് ആപ്കൊലൈറ്റ് ഓള്‍ പ്രൊട്ടെക് എമല്‍ഷന്‍ പെയിന്റ് ഇന്റീരിയറിന്റെ ഭംഗി അതേപടി നിലനിര്‍ത്തും. ‘ഓട് കറേ ഓട്’ എന്ന പരസ്യവാചകം അന്വര്‍ഥമാക്കുന്ന ഉല്‍പന്നമാണിത്. ആപ്കൊലൈറ്റ് ഓള്‍ പ്രൊട്ടക് എമല്‍ഷനില്‍ ഉപയോഗിച്ചിരിക്കുന്ന ലോട്ടസ് ഇഫക്ട് സാങ്കേതികവിദ്യ പരമാവധി ജനങ്ങളിലേക്കെത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ഏഷ്യന്‍ പെയിന്റ്സ്  ‘ഓട് കറേ ഓട്’ കാംപയ്ന്‍ ആരംഭിച്ചത്. 

കേരളത്തിലെ ഒരു വീട്ടില്‍ സംഭവിക്കുന്ന രസകരമായ രംഗത്തിലാണ് പരസ്യചിത്രം ആരംഭിക്കുന്നത്. ഡൈനിങ് ടേബിളില്‍ ഇരുന്ന് ബ്രഡും കെച്ചപ്പും ഉപയോഗിച്ച് വിവിധ രൂപങ്ങള്‍ ഉണ്ടാക്കുന്ന രണ്ട് കുട്ടികള്‍. പെട്ടെന്ന് അതില്‍ ഒരാള്‍ക്ക് ഒരു ഐഡിയ തോന്നുന്നു. ഭിത്തിയില്‍ തൂക്കിയിയിരിക്കുന്ന നെറ്റിപ്പട്ടത്തിന് പിന്നില്‍ ഒരു ആനയെ വരച്ചാലോ? കുട്ടികള്‍ ആവേശഭരിതരായി ഭിത്തിക്കടുത്തേക്ക് നീങ്ങുന്നു. പിന്നെയാണ് അല്‍ഭുതം! ആനയെ വരയ്ക്കാന്‍ കെച്ചപ്പ് ചുമരിലേക്ക് കുടയുമ്പോള്‍ ഭിത്തിക്കുള്ളില്‍ നിന്ന് ഒരു കയ്യും കാലും പുറത്തേക്ക് വന്ന് കറയെ തടുക്കുന്നു. ചോക്കളേറ്റ് സോസും കടുക് സോസുമൊക്കെ ഉപയോഗിച്ചിട്ടും രക്ഷയില്ല. ‘ലോട്ടസ് ഇഫക്ട്’ സാങ്കേതിക വിദ്യ തെല്ലുപോലും കറയില്ലാതെ ചുമരിനെ സംരക്ഷിക്കുന്നു. അന്തംവിട്ട് നില്‍ക്കുന്ന കുട്ടികളെ കണ്ട് ചിരിക്കുന്ന അച്ഛനെയും പരസ്യത്തില്‍ കാണാം. ആശങ്കകളെ അവസരങ്ങളാക്കിമാറ്റാം എന്ന സന്ദേശം കൂടിയാണ് പരസ്യം കാഴ്ചക്കാര്‍ക്ക് നല്‍കുന്നത്. 

കറകള്‍ ഭിത്തിയില്‍ തങ്ങിനില്‍ക്കാതെയും ഒട്ടിപ്പിടിക്കാതെയും തടുക്കുന്നു എന്നതാണ് ആപ്കൊലൈറ്റ് ഓള്‍ പ്രൊട്ടെക് എമല്‍ഷനിലുള്ള ലോട്ടസ് ഇഫക്ട് സാങ്കേതികവിദ്യയുടെ സവിശേഷത. ചുമരുകള്‍ മനോഹരമായി നിലനിര്‍ത്തുന്ന ഈ സാങ്കേതികവിദ്യയുടെ പ്രത്യേകതകളാണ് പരസ്യത്തിലുടനീളം ഉയര്‍ത്തിക്കാട്ടുന്നത്. ‘ഓട് കറേ ഓട്’ എന്ന വാചകത്തിന്റെ അര്‍ഥവും മറ്റൊന്നല്ല. ഇത്തരം അത്യാധുനിക സാങ്കേതികവിദ്യകള്‍ നമ്മുടെ ജീവിതനിലവാരം ശരിക്കും പുതിയ തലത്തിലെത്തിക്കുന്നു.

വെറുമൊരു പെയിന്റ് എന്നതിനപ്പുറം നമ്മുടെ ജീവിതം സമ്പുഷ്ടമാക്കാനുതകുന്ന ഉല്‍പന്നം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ആപ്കൊലൈറ്റ് ഓള്‍ പ്രൊട്ടെക് എമല്‍ഷന്‍ വികസിപ്പിച്ചതെന്ന് ഏഷ്യന്‍ പെയിന്റ്സ് ലിമിറ്റഡ് മാനേജിങ്‍ ഡയറക്ടറും ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമായ അമിത് സിന്‍ഗിള്‍ പറഞ്ഞു. ‘വിപ്ലവകരമായ ലോട്ടസ് ഇഫക്ട് സാങ്കേതികവിദ്യ ചുമരുകളെ സംരക്ഷിക്കുകമാത്രമല്ല നമ്മുടെ ജീവിതനിലവാരം തന്നെ മെച്ചപ്പെടുത്തുന്നു’. ജീവിതം ലളിതവും സുന്ദരവുമാകുകയും പരിസരം മനോഹരമാകുകയും ചെയ്യുമ്പോള്‍ നമ്മുടെ സൃഷ്ടിപരമായ കഴിവുകളും വികസിക്കുമെന്നും അമിത് സിന്‍ഗിള്‍ പറഞ്ഞു.  

ഉന്നത ഗുണനിലവാരമുള്ള നൂതന ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതില്‍ സുദീര്‍ഘമായ പാരമ്പര്യം ഏഷ്യന്‍ പെയിന്റ്സിനുണ്ട്. ആപ്കൊലൈറ്റ് ഓള്‍ പ്രൊട്ടെക് എമല്‍ഷന്റെ കാര്യത്തിലും അതേ പാരമ്പര്യം തന്നെയാണ് ഏഷ്യന്‍ പെയിന്റ്സ് പിന്തുടരുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യാം

Asian Paints promises stainless walls with Apcolite All Protek in new campaign

MORE IN BUSINESS
SHOW MORE