സംസ്ഥാന സ്കൂള്‍ കായിക മേളയിലെ ജയം; പാലക്കാട് ടീമിന് സ്വീകരണം

intel money
SHARE

സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ ജേതാക്കളായ പാലക്കാട് ജില്ലാ ടീമിന് സ്വീകരണം. ഇന്‍ഡെല്‍ മണിയുടെ സഹോദര സ്ഥാപനമായ പാലക്കാട്ടെ ഡിസ്ട്രിക്റ്റ് നയണ്‍ ഹോട്ടലിലാണ് 65 കായിക താരങ്ങളെയും പരിശീലകരെയും ആദരിച്ചത്.

എംഎല്‍എമാരായ ഷാഫി പറമ്പില്‍, എ.പ്രഭാകരന്‍ എന്നിവര്‍ ചേര്‍ന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രതിഭകളെ ആദരിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കൃഷ്ണകുമാര്‍, ഇന്‍ഡെല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ മോഹനന്‍ ഗോപാലകൃഷ്ണന്‍, ഡയറക്ടര്‍മാരായ ഉമേഷ് മോഹനന്‍, അനീഷ് മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മെഡല്‍ നേട്ടത്തില്‍ പങ്കാളികളായ കായികതാരങ്ങളുടെ നേതൃത്വത്തിലാണ് ഇത്തവണ ഡിസ്ട്രിക്റ്റ് നയണ്‍ ഹോട്ടലിലെ ക്രിസ്മസ് കേക്കുകളുടെ മിശ്രണം നടന്നത്. കായികതാരങ്ങളെ ആദരിച്ചതിനൊപ്പം പോള്‍വോള്‍ട്ട് പരിശീലിക്കുന്ന കുട്ടികള്‍ക്ക് സൗജന്യമായി പോളുകളും കൈമാറി. 

MORE IN BUSINESS
SHOW MORE