book

ചാലക്കുടിയിലെ പ്രമുഖ വ്യാപാരി സി.പി.പോള്‍ ചുങ്കത്ത് എഴുതിയ പുസ്തകം നന്‍മനിറഞ്ഞ ചാലക്കുടിയുടെ പ്രകാശനം റിട്ടയേര്‍ഡ് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് നിര്‍വഹിച്ചു. സംവിധായകന്‍ രണ്‍ജി പണിക്കര്‍ പുസ്തകം പരിചയപ്പെടുത്തി. അറുപതു വര്‍ഷമായി സി.പി. പോള്‍ കണ്ട ചാലക്കുടിയാണ് പുസ്തകത്തിന്റെ പ്രമേയം. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.വി.അബ്ദുല്‍ ഹമീദ് ആദ്യപുസ്തകം ഏറ്റുവാങ്ങി. ചാലക്കുടിയിലെ പഴയ വ്യാപാരികളായ നാല്‍പതു പേര്‍ക്ക് ചടങ്ങില്‍ ധനസഹായം വിതരണം ചെയ്തു.