ആഭ്യന്തര റൂട്ടിലേക്ക് ചിറകുവിരിച്ച് എയര്‍ ഇന്ത്യ; തലമുറമാറ്റം ലക്ഷ്യമിട്ട് ടാറ്റ ഗ്രൂപ്പ്

airindiaexpress
SHARE

എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ മുഖം മാറ്റുന്നതോടെ ആഭ്യന്തര റൂട്ടില്‍ മല്‍സരം കടുപ്പിക്കാനുള്ള ഒരുക്കത്തിലാണ് ടാറ്റ ഗ്രൂപ്പ്. എയര്‍ ഏഷ്യ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് എന്ന പൊതു ബ്രാന്‍ഡിങ്ങിന്‍റെ ഭാഗമാകുമ്പോള്‍ ഒരുതലമുറമാറ്റമാണ് കമ്പനി ലക്ഷ്യമിടുന്നത്.

പുതിയ രൂപത്തിലും ഭാവത്തിലും ആഭ്യന്തര റൂട്ടിലേക്ക് ചിറകുവിരിക്കുകയാണ് എയര്‍ ഇന്ത്യ എക്സ്പ്രസ്. ഓറഞ്ച് നിറത്തിലുള്ള പുത്തന്‍ ബ്രാന്‍ഡിങ്ങും ലിവറിയും അവതരിപ്പിച്ചു. ടാറ്റാ ഗ്രൂപ്പുമായി ലയനം പൂര്‍ത്തിയാകുന്ന എയര്‍ ഏഷ്യ ഇന്ത്യ ഇനി ഉണ്ടാകില്ല. പകരം അത് എയര്‍ ഇന്ത്യ എക്സ്പ്രസ് എന്ന പൊതു ബ്രാന്‍ഡിലേക്ക് മാറും. കമ്പനി അടുത്തിടെ സ്വന്തമാക്കിയ ബോയിങ് ബി 737– 8 വിമാനമാണ് ഇതിന്‍റെ ഭാഗമായി മുംബൈയില്‍ ആദ്യമായി അവതരിപ്പിച്ചത്.

ഇതുവരെ ഗള്‍ഫ്– സിംഗപ്പൂര്‍ റൂട്ടുകളില്‍‌ ബജറ്റ് എയര്‍ലൈസായി പ്രവര്‍ത്തിച്ച കമ്പനി കൂടുതല്‍ ആഭ്യന്തര സര്‍വീസുകള്‍ തുടങ്ങും. തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളിലേക്കും റൂട്ടുകള്‍ ആരംഭിക്കും. 15 മാസത്തിനുള്ളില്‍ 50 വിമാനങ്ങള്‍ കൂടി എത്തും. ഇതോടെ നിലവിലുള്ള റൂട്ടുകളില്‍ അധിക സര്‍വീസുകളും തുടങ്ങാന്‍ കഴിയും. ആഭ്യന്തരരംഗത്തെ കരുത്തരായ ഇന്‍ഡിഗോയുമായുള്ള നേരിട്ടുള്ള മല്‍സരത്തിനാണ് പുതിയ മാറ്റത്തിലൂടെ എയര്‍ ഇന്ത്യ എക്സ്പ്രസ് കളമൊരുക്കുന്നതെന്ന് വ്യക്തം.

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ

With the facelift of Air India Express, Tata Group is preparing to toughen the competition on the domestic route

MORE IN BUSINESS
SHOW MORE