സൗത്ത് ഇന്ത്യന്‍ബാങ്കിന് 275 കോടിയുടെ അറ്റാദായം‌; പ്രവര്‍ത്തന ലാഭത്തിന് 8.2 ശതമാനം വളര്‍ച്ച

southindiabank
SHARE

സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ബാങ്കിനു 275 കോടിയുടെ അറ്റാദായം. മുന്‍ വര്‍ഷം ത്രൈമാസ ലാഭം 223 കോടി രൂപയായിരുന്നു. പ്രവര്‍ത്തന ലാഭം 8.2 ശതമാനം വളര്‍ച്ചയോടെ 460 കോടി രൂപയിലെത്തി. നിഷ്ക്രിയ ആസ്തികള്‍ 71 പോയിന്‍റ് കുറഞ്ഞ് 4.96 ശതമാനത്തിലെത്തി. റീട്ടെയ്ല്‍ നിക്ഷേപങ്ങള്‍ നിലവിലുള്ള 87,111 കോടിയില്‍ നിന്നു 93448 കോടി രൂപയിലെത്തിയെത്തിയതായും സൗത്ത് ഇന്ത്യന്‍ ബാങ്ക് സി.ഇ.ഒ  പി.ആര്‍.ശേഷാദ്രി അറിയിച്ചു. തിരുവനന്തപുരത്തെ വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രതികരണം.

275 crore net profit for South Indian Bank

MORE IN BUSINESS
SHOW MORE