ബജാജ് ഫിനാൻസിന്റെ ഈ വർഷത്തെ അമർനാഥ് ദേശീയ പുരസ്കാരം ഓക്സിജൻ ദ ഡിജിറ്റൽ എക്സ്പേര്‍ട്ടിന്. ബജാജ് ഫിനാൻസിന്റെ ഇന്ത്യയിലെ ഡീലർമാരിൽ നിന്നുള്ള ഏറ്റവും മികച്ച ബിസിനസിനും പ്രമോഷനും ഏർപ്പെടുത്തിയിരിക്കുന്നതാണ് പുരസ്കാരം. ഒരു വർഷത്തെ ബിസിനസ് വളർച്ച, ഫിനാൻസ് പ്രമോഷൻ, ഏറ്റവും മികച്ച കസ്റ്റമർ ഓഫറുകൾ എന്നിവ അടിസ്ഥാനമാക്കിയാണ് ബജാജ് ഫിനാൻസ് ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. മുംബൈയിൽ നടന്ന സംവാദ് 2023 ചടങ്ങിൽ ഓക്സിജൻ ഡിജിറ്റൽ ഗ്രൂപ്പ് സിഇഒ ഷിജോ കെ.തോമസ് പുരസ്കാരം ഏറ്റുവാങ്ങി.
Oxygen digital experts won Bajaj finance amarnath award