ഒരു തവണ ചാർജ് ചെയ്താൽ 530 കിലോമീറ്റർ ദൂരം പരമാവധി വേഗത്തിൽ യാത്ര ചെയ്യാൻ കഴിയുന്ന ഇലക്ട്രിക് എസ്.യു.വിയെ വിപണിയിൽ അവതരിപ്പിച്ച് വോൾവോ. പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗതയിലെത്താന്‍ 4.7 സെക്കന്റ് മാത്രം എടുക്കുന്ന വാഹനം ഫാസ്റ്റ് ചാർജറിൽ 27 മിനിറ്റ് കൊണ്ട് എൺപതു ശതമാനം ചാർജ് ചെയ്യാനും സാധിക്കും. 61,25,000 രൂപയാണ് എക്സ് ഷോറൂം വില
ഇലക്ട്രിക് എസ്‌യുവി വിഭാഗത്തിൽ വോൾവോയുടെ പുത്തൻ വാഹനമാണ് സി 40. കൊച്ചിയിൽ നടന്ന ചടങ്ങിൽ വോൾവോ കാർസ് ഇന്ത്യ മാനേജിങ് ഡയറക്ടർ ജ്യോതി മൽഹോത്ര വാഹനത്തെ കേരളത്തിൽ അവതരിപ്പിച്ചു. ഇൻഡൽ കോർപറേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഉമേഷ് മോഹനന്‍റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. മുൻ വോൾവോ മോഡലുകൾക്ക് സമാനമായ രീതിയിൽ ഉള്ള രൂപ കൽപ്ന ശൈലി ആണെങ്കിലും ആധുനിക സംവിധാനങ്ങളും സാങ്കേതിക തികവിലും ആണ് പുതിയ വാഹനം എത്തുന്നത്. ഡേ ടൈം എൽ ഈ ഡി ലൈറ്റ്കളോട് കൂടിയ പിക്സൽ ഹെഡ് ലാമ്പ് ആണ് മറ്റൊരു പ്രത്യേകത. നിറത്തിന്‍റെയും പ്രകാശത്തിന്‍റെയും അവസ്ഥക്കു അനുസരിച്ച് ഇത് പ്രവർത്തിക്കും.
ആഡംബര പൂർണവും ആദ്യ ലതർ ഫ്രീ ഉള്‍വശവുമാണ് വാഹനത്തില്‍ അവതരിപ്പിച്ചത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ റീ സൈക്കിൾ ചെയ്തു ഉണ്ടാക്കിയ ഘടകങ്ങളിൽ നിന്നും രൂപകല്പന ചെയ്തതതാണിത്. മറ്റു മോഡലുകൾക്ക് സമാനമായ വലിയ ടച്ച് സ്ക്രീനും ഒരുക്കിയിട്ടുണ്ട്. എല്ലാം ഇതിലൂടെ നിയന്ത്രിക്കാം. 78 ക്വിച് ബാറ്ററി 402bhp കരുത്തും, 660 nm ടോർക്കും നൽകുന്നു ഓൾ വീൽ ഡ്രൈവ് വാഹനമാണിത്. 40/60 അനുപാദത്തിൽ മുൻ പിൻ വീലുകൾ വേഗത നൽകുന്നു. 180 കിലോമീറ്ററിൽ വേഗത നിയന്ത്രിച്ചു
അടാസ് ലെവൽ 3 സംവിധാനം ആണ് ഇതിൽ ഒരുക്കിയത്. എസി ചാർജറിൽ 8 മണിക്കൂറും, ഡിസി ചാർജറിൽ 27 മിനിറ്റിൽ 80 % ചാർജ് ചെയ്യാൻ കഴിയും. ഭാവിതലമുറയെ മുൻ നിർത്തി ഇറക്കുന്ന ഒരു മോഡലാണിതെന്നാണ് വോൾവോ പറയുന്നത്.
Volvo has unveiled its all-new electric SUV, the C 40