രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 25 സാമൂഹ്യ പ്രതിബദ്ധത പദ്ധതികൾ നടപ്പിലാക്കുമെന്ന് രാജ്യത്തെ പ്രമുഖ ധനകാര്യ സേവന ദാതാക്കളായ കെഎൽഎം ആക്സിവ ഫിൻവെസ്റ്റ് പ്രഖ്യാപിച്ചു. ആദ്യഘട്ടത്തിൽ അഞ്ച് പദ്ധതികളാണ് നടപ്പിലാക്കുക. വിദ്യാർഥികൾക്ക് സൗജന്യ സിവിൽ സർവീസ് പരിശീലനം നൽകുന്ന വിദ്യാമൃതം, കിടപ്പ് രോഗികൾക്ക് പ്രതിമാസ പെൻഷൻ നൽകുന്ന സ്നേഹാർദ്രം തുടങ്ങിയവയാണ് പദ്ധതികൾ. കമ്പനിയുടെ ആസ്ഥാന മന്ദിരം കൊച്ചിയിൽ ഈ വർഷം നവംബറിൽ ഉദ്ഘാടനം ചെയ്യുമെന്നും അധികൃതർ അറിയിച്ചു. കമ്പനി ചെയർമാൻ ടി.പി.ശ്രീനിവാസൻ, എക്സിക്യൂട്ടീവ് ഡയറക്ടർ ഷിബു തെക്കുംപുറം, ഡയറക്ടർമാരായ എബ്രഹാം തര്യൻ, എം.പി ജോസഫ് തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
KLM Axiva Finvest, the country's leading financial services provider, has announced the implementation of 25 social commitment projects